Wednesday, October 16, 2024

HomeNewsKeralaഓണം ബംമ്പര്‍; ഒന്നാം സമ്മാനമായ 25 കോടി വയനാട്ടില്‍ വിറ്റ ടിക്കറ്റിന്

ഓണം ബംമ്പര്‍; ഒന്നാം സമ്മാനമായ 25 കോടി വയനാട്ടില്‍ വിറ്റ ടിക്കറ്റിന്

spot_img
spot_img

വയനാട്: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംമ്പറില്‍ ഒന്നാം സമ്മാനമായ 25 കോടിയുടെ ടിക്കറ്റ് വിറ്റത് വയനാട് ജില്ലയില്‍. ടി.ജി  434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ബത്തേരിയിലെ എന്‍ജിആര്‍ ലോട്ടറീസില്‍ നിന്നും നാഗരാജ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. പനമരത്തെ എസ് ജെ ലക്കി സെന്ററില്‍ നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്. ജിനീഷ് എ ആണ് എസ് ജെ ലക്കി സെന്ററിലെ ഏജന്റ്. വയനാട് ജില്ലയില്‍ ആണോ അതോ, ഇവിടെ നിന്നും മറ്റാരെങ്കിലും എടുത്ത് വിറ്റ ടിക്കറ്റിനാണോ ഒന്നാം സമ്മാനം എന്നത് കാത്തിരുന്നത് അറിയേണ്ടിയിരിക്കുന്നു.

ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് നടന്നത്. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ ആയിരുന്നു നറുക്കെടുപ്പ്. ഈ വര്‍ഷം എണ്‍പത് ലക്ഷം ടിക്കറ്റുകളാണ് ഓണം ബമ്പറിന്റേതായി അച്ചടിച്ചത്. ഇതില്‍ എഴുപത്തി ഒന്ന് ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. 500 രൂപയായിരുന്നു ടിക്കറ്റ് വില.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments