കൊച്ചി: വയനാട് ദുരന്തത്തിൽ കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട് ഒരവഗണനയും കാണിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളം നേരിട്ടത് വലിയ പ്രകൃതി ദുരന്തമാണ്. ഇത്തരം സന്ദർഭങ്ങളിൽ കേന്ദ്രം ഒരു അവഗണനയും കാട്ടാറില്ല.
പുത്തുമല ദുരന്തമുണ്ടായപ്പോൾ മുതൽ പ്രധാനമന്ത്രി നേരിട്ടെത്തിയാണ് കേരളത്തിനുള്ള കരുതൽ ഉറപ്പാക്കിയത്. സമാനമായി വയനാട് ദുരന്തമുഖത്തിന് ആവശ്യമായ കേന്ദ്രസഹായം ഉറപ്പാക്കും.
എറണാകുളത്ത് മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. വയനാട് ദുരന്തത്തെ പ്രധാനമന്ത്രി ഫോട്ടോഷൂട്ടിനുള്ള അവസരമാക്കിയെന്ന ആരോപണത്തെയും നിർമല സീതാരാമൻ വിമർശിച്ചു. ആരോപണം ഉന്നയിക്കുന്നവർ ഹൃദയശൂന്യരാണെന്നും അവർ പറഞ്ഞു.