ന്യൂഡൽഹി : വയനാട് ലോക്സഭാ സീറ്റിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ സീറ്റുകളിലേയ്ക്കുമുള്ള ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. രാഹുൽ ഗാന്ധി ഒഴിഞ്ഞ വയനാട് ലോക്സഭാ സീറ്റിൽ സഹോദരി പ്രിയങ്ക പോരാട്ടത്തിന് ഇറങ്ങും
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളായി പാലക്കാട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടവും ചേലക്കരയിൽ മുൻ എംപി രമ്യാ ഹരിദാസും മത്സരിക്കും. ഇരുവരുടേയും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു.തൃക്കാക്കര, പുതുപ്പള്ളി മോഡലിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനവും നടത്തി.എഐസിസി നിയമിച്ച സർവേ ഏജൻസിയുടെ സർവേയും നിർണായകമായി.
കേന്ദ്ര തിരഞ്ഞെടുപ്പ് . മുൻ പാലക്കാട് എംഎൽഎ. ഷാഫി പറമ്പിലിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും പിന്തുണ രാഹുലിന് തുണയായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട രമ്യയ്ക്ക് ചേലക്കരയിൽ കോൺഗ്രസ് അവസരം നൽകി..