കൊളംബോ : ശുചിമുറിയില്‍ പോയി തിരികെ എത്തിയ വനിതാ പൈലറ്റിനെ കോക്ക് പിറ്റിനുള്ളില്‍ കയറാന്‍ സമ്മതിക്കാതെ സഹ പൈലറ്റ്.
ശ്രീലങ്കന്‍ എയര്‍വേസിന്റെ സിഡ്നി – കൊളംബോ വിമാനത്തിലാണ് സംഭവം. ശ്രീലങ്കന്‍ പൈലറ്റാണ് വനിതാ പൈലറ്റിനെ കയറ്റാതെ കോക്ക്പിറ്റടച്ചത്.
10 മണിക്കൂര്‍ നീണ്ട വിമാനത്തില്‍, സാധാരണ ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ അനുസരിച്ച് കോക്ക്പിറ്റില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പകരക്കാരനെ ക്രമീകരിക്കണം. അങ്ങനെ ചെയ്യാതെ വനിതാ പൈലറ്റ് പുറത്തുപോയതോടെയാണ് സഹ പൈലറ്റ് പ്രകോപിതനായത്. ഇരുവരും തമ്മിലെ തര്‍ക്കത്തിന് പിന്നാലെ വിമാനത്തിലെ ജീവനക്കാര്‍ ഇടപെട്ടു.
സംഭവത്തെക്കുറിച്ച് ശ്രീലങ്കയിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അന്വേഷണം ആരംഭിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുരുഷ പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുവെന്ന് വിമാന കമ്പനി അറിയിച്ചു. സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത്, മിക്ക വിമാന കമ്പനികളും കോക്ക്പിറ്റില്‍ കുറഞ്ഞത് രണ്ട് ജീവനക്കാരുടെ സാന്നിധ്യം നിര്‍ബന്ധമാക്കിയിട്ടുണ്ട്.