Tuesday, December 17, 2024

HomeNewsKeralaവയനാട്ടില്‍ പ്രചാരണത്തിന് സോണിയ ഗാന്ധിയും; പ്രിയങ്കക്കും രാഹുലിനുമൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും

വയനാട്ടില്‍ പ്രചാരണത്തിന് സോണിയ ഗാന്ധിയും; പ്രിയങ്കക്കും രാഹുലിനുമൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും

spot_img
spot_img

വയനാട്: പ്രിയങ്കയുടെ കന്നി മത്സരത്തിന്‍റെ പ്രചാരണത്തിന് മാറ്റ് കൂട്ടാൻ സോണിയയും. വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മറ്റന്നാള്‍ വയനാട്ടിലെത്തും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്.

കൽപറ്റയിലെ റോഡ് ഷോയിൽ പ്രിയങ്കയോടൊപ്പം ഇരുവരും പങ്കെടുക്കും. നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും പ്രിയങ്കയുടെ കൂടെ ഉണ്ടാകും. പ്രിയങ്ക 10 ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.

രാഹുല്‍ഗാന്ധി രാജിവെച്ചതിനെത്തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സി.പി.ഐ നേതാവ് സത്യന്‍ മൊകേരിയാണ് വയനാട്ടില്‍ എൽ.ഡി.എഫ് സ്ഥാനാർഥി. മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറുമായ നവ്യ ഹരിദാസാണ് ബി.ജെ.പി സ്ഥാനാർഥി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments