Tuesday, October 22, 2024

HomeNewsIndia20-ലേറെ വിമാനങ്ങള്‍ക്ക് നേരെ ഇന്നും ബോംബ് ഭീഷണി; പ്രതികള്‍ ഡാര്‍ക്ക് വെബ് ഉപയോഗിക്കുന്നു

20-ലേറെ വിമാനങ്ങള്‍ക്ക് നേരെ ഇന്നും ബോംബ് ഭീഷണി; പ്രതികള്‍ ഡാര്‍ക്ക് വെബ് ഉപയോഗിക്കുന്നു

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിമാനങ്ങള്‍ക്ക് നേരെ ഇന്നും ബോംബ് ഭീഷണി. വിസ്താര, ആകാശ എയര്‍ലൈന്‍, ഇന്‍ഡിഗോ വിമാനങ്ങള്‍ക്കാണ് ഭീഷണി ലഭിച്ചിരിക്കുന്നത്. 20-ലേറെ വിമാനങ്ങള്‍ക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണി ഉണ്ടായത്.

പൂനെയില്‍ നിന്ന് ജോധ്പൂരിലേക്കുള്ള ഇന്‍ഡിഗോ 6ഇ133 വിമാനം, ലഖ്നൗവില്‍ നിന്ന് മുംബൈയിലേക്ക് പറക്കുകയായിരുന്ന ആകാശ എയര്‍ വിമാനം, യു.കെ 25 (ഡല്‍ഹി-ഫ്രാങ്ക്ഫര്‍ട്ട്), യുകെ 106 (സിംഗപ്പൂര്‍ -മുംബൈ), യുകെ 146 (ബാലി -ഡല്‍ഹി), യു.കെ 116 (സിംഗപ്പൂര്‍-ഡല്‍ഹി), യുകെ 110 (സിംഗപ്പൂര്‍-പുണെ), യുകെ 107 (മുംബൈ-സിംഗപ്പൂര്‍) വിസ്താര തുടങ്ങിയ വിമാനങ്ങള്‍ക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണി ഉണ്ടായത്.

കര്‍ണാടകയിലെ ബെലഗാവി വിമാനത്താവളത്തിനും ഇന്നലെയും ഇന്നുമായി രണ്ട് ഭീഷണി ഇമെയിലുകള്‍ ലഭിച്ചു. പൊലീസും ബോംബ് സ്‌ക്വാഡും വിമാനത്താവളത്തില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്ന് ഭീഷണി വ്യാജമാാണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലും വിമാനത്തിന് നേരെ ബോംബ് ഭീഷണി ഉണ്ടായിരുന്നു. രാത്രി ബെം?ഗളൂരുവിലേക്ക് പുറപ്പെടുന്ന അലയന്‍സ് എയര്‍ വിമാനത്തിനാണ് ഭീഷണി ഉണ്ടായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിലൂടെയാണ് ഭീഷണിയുണ്ടായത്.

ഇത്തരം വ്യാജ ബോംബ് ഭീഷണികള്‍ വര്‍ധിച്ചതോടെ അവ അന്വേഷിക്കാനായി മാത്രം പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ് ദില്ലി പോലീസ്. സൈബര്‍ സെല്ലിന്റെയും ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ്റ്റയും സഹായം അടക്കം തേടികൊണ്ടാകും അന്വേഷണം നടത്തുക. വി.പി.എന്‍, ഡാര്‍ക്ക് വെബ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരത്തില്‍ വ്യാജ ബോംബ് ഭീഷണികള്‍ പോസ്റ്റ് ചെയ്യുന്നതെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ഏഴ് ദിവസം കൊണ്ട് മാത്രം എഴുപതോളം വ്യാജ ഭീഷണികളാണ് ഇത്തരത്തില്‍ ഉണ്ടായത്.

എന്താണ് ഡാര്‍ക്ക് വെബ്..?

ലോക ഇന്റര്‍നെറ്റ് വലയുടെ ഭാഗം തന്നെയാണെങ്കിലും എല്ലാവര്‍ക്കും ആക്‌സസ് ചെയ്യാന്‍ കഴിയാത്ത ഒരു മേഖലയാണ് ഡാര്‍ക്ക് വെബ് എന്നറിയപ്പെടുന്നത്. പ്രത്യേകമായി എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഈ ഭാഗത്തെ വിവരങ്ങള്‍ ഗൂഗിളിലോ മറ്റേതെങ്കിലും സെര്‍ച്ച് എന്‍ജിനുകളിലോ ഇന്‍ഡക്‌സ് ചെയ്യപ്പെടുന്നില്ല. അഥവാ, ഗൂഗിളില്‍ തിരഞ്ഞാല്‍ നമുക്ക് ലിസ്റ്റ് ചെയ്ത് കിട്ടുന്ന വെബ്‌സൈറ്റുകളിലും വിവരങ്ങളിലും വെബ്ബിന്റെ ഈ ഭാഗം നമുക്ക് ലഭ്യമാകില്ല. ഇത്തരമൊരു വെബ്‌പേജ് നമുക്ക് തുറക്കണമെങ്കില്‍ പ്രത്യേക സോഫ്റ്റ്വെയറിന്റെ സഹായം ആവശ്യമായി വരും. ആ പേജിലേക്കുള്ള ഡിക്രിപ്ഷന്‍ കീയും നമ്മുടെ കൈവശമുണ്ടാകണം.

ഇന്‍വിസിബിള്‍ ഇന്റര്‍നെറ്റ് പ്രോജക്ട്, ടോര്‍ തുടങ്ങിയ അനോണിമസ് ബ്രൗസറുകളും മറ്റും ഡാര്‍ക്ക് വെബ് ആക്‌സസ് ചെയ്യാന്‍ ഉപയോഗിക്കാറുണ്ട്. ഇത്തരം മേഖലകളില്‍ സേവനദാതാക്കളുടെയും ഉപയോക്താക്കളുടെയുമെല്ലാം വിവരങ്ങള്‍ അങ്ങേയറ്റം രഹസ്യമായിരിക്കും. വെബ് പേജ് റിക്വസ്റ്റുകളെ പ്രോക്‌സി സെര്‍വര്‍ പരമ്പരകളിലൂടെ റൗട്ട് ചെയ്ത് തിരിച്ചറിയാനാകാത്ത ഐപി വിലാസങ്ങളിലൂടെ ഉപയോക്താവിനെ ലക്ഷ്യത്തിലെത്തിക്കുകയാണ് ചെയ്യുക.

പലരും കരുതുന്നതുപോലെ ഡാര്‍ക്ക് വെബ് എന്നത് വലിയ കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരത്തിന്റെ ഇരുണ്ട മൂലകള്‍ പോലെയുള്ള ഒരിടമൊന്നുമല്ല. വളരെ സ്വകാര്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ കരുതിവെക്കാന്‍ ഇത്തരം എന്‍ക്രിപ്റ്റഡ് ആയ മേഖലകളെ ഉപയോഗിക്കാന്‍ നിയമപരമായ വഴികള്‍ തന്നെയുണ്ട്. അതായത് നിയമവിധേയമായിത്തന്നെ ഇത്തരം ഇടങ്ങള്‍ ഉപയോഗിക്കുന്നവരുണ്ട്.

നാം സാധാരണമായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നത് സര്‍ഫസ് വെബ് അഥവാ ഉപരിതലത്തില്‍ കാണാനാകുന്ന വെബ്‌സൈറ്റുകളാണ്. ഇവയ്ക്കു താഴെയായി ഡീപ് വെബ് എന്നറിയപ്പെടുന്ന മറ്റൊരു മേഖലയുണ്ട്. ഇവിടെയുള്ള കണ്ടന്റുകള്‍ സെര്‍ച്ച് എന്‍ജിനുകളില്‍ ലിസ്റ്റ് ചെയ്യപ്പെടില്ല. ഇവയുടെ ലിങ്ക് കൈവശമുണ്ടെങ്കില്‍ നമുക്ക് ആക്‌സസ് ചെയ്യാനാകും. ഇതിനും താഴെയുള്ള മേഖലയെയാണ് ഡാര്‍ക്ക് വെബ് എന്ന് വിളിക്കുന്നത്. ഇവിടുത്തെ കണ്ടന്റ് നമുക്ക് ലഭിക്കാന്‍ വെബ് ലിങ്ക് കൊണ്ടൊന്നും പ്രയോജനമില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments