Tuesday, October 22, 2024

HomeMain Storyബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയ്ക്ക് വീണ് പരിക്കേറ്റു

ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയ്ക്ക് വീണ് പരിക്കേറ്റു

spot_img
spot_img

ബ്രസീലിയ :  ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ (78) വീട്ടിൽ വീണ് പരിക്കേറ്റു. തലയ്ക്കു പരിക്കേറ്റ ലുല ബ്രിക്സ്ഉ ച്ചകോടിക്കായുള്ള റഷ്യൻ സന്ദർശനം റദ്ദാക്കി. വീട്ടിൽ വീണ് തലയ്ക്കു പരുക്കേറ്റതിനാൽ ഡോക്ട‌ർമാരുടെ നിർദേശപ്രകാരമാണ് യാത്ര ഒഴിവാക്കിയത്.

ദീർഘനേരത്തേക്കുള്ള വിമാനയാത്ര ഒഴിവാക്കാൻ ഡോക്‌ടർമാർ നിർദേശിച്ചിരുന്നു. വിഡിയോ കോൺഫറൻസിലൂടെ അദ്ദേഹം യോഗത്തിൽ പങ്കെടുക്കുമെന്ന് ഓഫിസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.തലയുടെ പുറകുവശത്തായാണ് പരിക്കെന്നും  തുന്നലുകൾ വേണ്ടിവന്നെന്നും ലുല ഡസിൽവയുടെഡോക്‌ടർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. തുടർപരിശോധനകൾ ആവശ്യമാണെന്നും ഡോക്‌ടർ വ്യക്തമാക്കി. പ്രസിഡന്റിന്റെ നില തൃപ്തികരമാണ്. ബ്രസീൽ വിദേശകാര്യമന്ത്രിയും സംഘവും ബ്രിക്സ് യോഗത്തിൽ പങ്കെടുക്കും. കസാനിൽ 22, 23, 24 തീയതികളിലാണ് ഉച്ചകോടി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments