കസാന്‍( റഷ്യ) : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമായി ബുധനാഴ്ച്ച കൂടിക്കാഴ്ച്ച നടത്തും.16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി റഷ്യയില്‍ എത്തിയ ഇരു നേതാക്കളും റഷ്യയിലെ കസാനില്‍ വെച്ചാവും കൂടിക്കാഴ്ച്ച . ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് കരുതുന്നത്.ബ്രിക്സ് ഉച്ചകോടിയ്ക്ക് മുമ്പ് തന്നെ ലഡാക്ക് അതിര്‍ത്തിയില്‍ പട്രോളിങ് നടത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായിരുന്നു.
ഇന്നു രാവിലെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയുമായി ദൃഡമയാ ബന്ധമാണുള്ളതെന്നു പുടിന്‍ പറഞ്ഞു. റഷ്യ- യുക്രയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനോട് ആവശ്യപ്പെട്ടു.
റഷ്യയിലെ കസാന്‍ നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്. കസാനില്‍ ഒക്ടോബര്‍ 22, 23 എന്നീ തീയതികളിലായാണ് ഉച്ചകോടി നടക്കുക. റഷ്യന്‍ പ്രസിഡന്റ് പുടിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്. 22-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി റഷ്യയിലെത്തിരുന്നു. റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദി അപ്പോസ്തല്‍ നല്‍കി മോദിയെ അദരിക്കുകയും ചെയ്തിരുന്നു.
,.