ന്യൂയോർക്: അമേരിക്കൻ പോപ് ഗായകനും നടനും ഗ്രാമി പുരസ്കാര ജേതാവുമായ ജാക് ജോൺസ് അന്തരിച്ചു. 86 വയസ്സായിരുന്നു. രക്താർബുദം ബാധിച്ച് രണ്ട് വർഷത്തിലേറെയായി കിടപ്പിലായിരുന്നു. 1950കളിലാണ് ജാക് ജോൺസ് സംഗീത രംഗത്തെത്തുന്നത്. 1960കളിൽ അദ്ദേഹത്തെ തേടി രണ്ട് ഗ്രാമി പുരസ്കാരങ്ങളെത്തി. ലോലിപോപ്സ് ആൻഡ് റോസസ്, വൈവ്സ് ആൻഡ് ലവേഴ്സ് എന്നീ പാട്ടുകൾക്കായിരുന്നു പുരസ്കാരം. ദ ലവ് ബോട്ട് എന്ന ടെലിവിഷൻ പരമ്പരയുടെ ആദ്യ തീം സോങ് ആരാധക ഹൃദയം കീഴടക്കി.
ഗ്രാമി പുരസ്കാര ജേതാവ് ജാക് ജോൺസ് അന്തരിച്ചു
RELATED ARTICLES