Saturday, October 26, 2024

HomeMain Storyഇറാനെതിരെയുള്ള ആക്രമണങ്ങൾ ഇന്നത്തോടെ അവസാനിപ്പിക്കുന്നുവെന്ന് ഇസ്രായേൽ

ഇറാനെതിരെയുള്ള ആക്രമണങ്ങൾ ഇന്നത്തോടെ അവസാനിപ്പിക്കുന്നുവെന്ന് ഇസ്രായേൽ

spot_img
spot_img

തെൽ അവീവ്: ഇറാനെതിരെയുള്ള ആക്രമണങ്ങൾ ഇന്നത്തോടെ അവസാനിപ്പിക്കുന്നുവെന്ന് ഇസ്രായേൽ. സൈന്യത്തിന്റെ മുതിർന്ന വക്താവ് ഡാനിയേൽ ഹാഗാരിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാൻ ആക്രമണത്തിനുള്ള തിരിച്ചടി ശനിയാഴ്ച നടന്ന ആക്രമണത്തോടെ അവസാനിപ്പിക്കുകയാണെന്നാണ് ഇസ്രായേൽ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണം അവസാനിപ്പിച്ച് ഇസ്രായേൽ പോർ വിമാനങ്ങൾ സുരക്ഷിതമായി എത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്റലിജൻസിന്റെ സഹായത്തോടെ ഇറാൻ മിസൈൽ നിർമാണ കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേൽ അറിയിച്ചു. ഇറാന്റെ മിസൈൽ സിസ്റ്റം ഉൾപ്പടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടു. ലക്ഷ്യം പൂർത്തീകരിക്കാൻ ഇസ്രായേൽ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആക്രമണം നടക്കുമ്പോൾ ഇറാന്റെ മിസൈൽ പ്രതിരോധസംവിധാനം പ്രവർത്തിച്ചിരുന്നുവെന്നതിന്റെ തെളിവുകൾ പുറത്തുവന്നു. അൽ ജസീറ ഇതിന് തെളിവായി വിഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു.

ഇന്ന് ഇറാനെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഇറാൻ സർക്കാറിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. തെഹ്റാന് ചുറ്റും നിരവധി സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്.

പ്രാദേശിക സമയം പുലർച്ചെ 2.15ഓടെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. തെഹ്‌റാന്റെ വിവിധ ഭാഗങ്ങളിലും അൽബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്‌ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെഹ്‌റാന്റെ വടക്കു ഭാഗത്തുള്ള സആദത്ത് ആബാദിൽനിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments