Saturday, October 26, 2024

HomeMain Storyമനുഷ്യ മാംസം ഭക്ഷിച്ചിരുന്ന കൊറോവായ് ഗോത്രക്കാരെ കണ്ട് ഇന്ത്യന്‍ വ്‌ളോഗര്‍

മനുഷ്യ മാംസം ഭക്ഷിച്ചിരുന്ന കൊറോവായ് ഗോത്രക്കാരെ കണ്ട് ഇന്ത്യന്‍ വ്‌ളോഗര്‍

spot_img
spot_img

ന്യൂഡല്‍ഹി: ഇന്തോനേഷ്യയിലെ ഉള്‍ക്കാടുകളിലേക്ക് ഒരു അപൂര്‍വ യാത്ര നടത്തിയ ഇന്ത്യന്‍ വ്‌ളോഗറുടെ അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ധീരജ് മീണ എന്ന വ്‌ളോഗറാണ് മനുഷ്യമാംസം ഭക്ഷിക്കുന്ന ഗോത്രമായി അറിയപ്പെടുന്ന കൊറോവായ് ഗോത്രത്തെ കണ്ടുമുട്ടിയത്. നൂറ്റാണ്ടുകളായി ഒറ്റപ്പെട്ടു ജീവിക്കുന്ന ഈ ഗോത്രം ഇപ്പോഴും മനുഷ്യമാംസം ഭക്ഷിക്കുന്നുണ്ടോ എന്ന ചോദ്യവുമായാണ് മീണ ഗോത്രക്കാരെ സമീപിച്ചത്.

നൂറ്റാണ്ടുകളായി ഇന്തോനേഷ്യയിലെ പാപുവ പ്രവിശ്യയിലെ ഒറ്റപ്പെട്ട മലയിടുക്കുകളിലാണ് ഇവര്‍ വസിക്കുന്നത്. വേട്ടയാടലും മീന്‍പിടുത്തവും കൊണ്ട് അവര്‍ ജീവിക്കുന്നു. മനുഷ്യമാംസം ഭക്ഷിക്കുന്നവരായി ഇവരെ ചിലര്‍ ചിത്രീകരിച്ചിരുന്നുവെങ്കിലും, കാലക്രമേണ ഈ ആചാരം നശിച്ചുപോയെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ആത്മീയ വിശ്വാസങ്ങളുടെ ഭാഗമായി പണ്ടുകാലത്ത് മനുഷ്യമാംസം ഭക്ഷിച്ചിരുന്നതായി പരക്കെ വിശ്വസിക്കപ്പെടുന്നു.

10 മണിക്കൂര്‍ ബോട്ട് യാത്ര ചെയ്ത് വിമാനത്തില്‍ കയറി, അവിടെനിന്ന് നാല് മണിക്കൂര്‍ കാട്ടിലൂടെ നടന്നാണ് ഗോത്രവര്‍ഗക്കാരുടെ അടുക്കലേക്ക് എത്തിയതെന്നാണ് വീഡിയോയില്‍ മീന പറയുന്നത്. കൊറോവായ് ആളുകള്‍ സാധാരണയായി വനങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് താമസിക്കുന്നത്. ആചാരപ്രകാരം, അവര്‍ വസ്ത്രം ധരിക്കാറില്ല. പുരുഷന്മാരും സ്ത്രീകളും വെവ്വേറെ വീടുകളിലാണ് താമസിക്കുന്നത്. കൊറോവായ് ആളുകള്‍ മരത്തില്‍ കെട്ടിയ വീടുകളിലാണ് താമസിക്കുന്നതെന്നും മീന പറയുന്നു.

മീന ഒരു കൊറോവാ ഗോത്രക്കാരനോട് അവരുടെ ചരിത്രത്തിലെ മനുഷ്യമാംസം ഭക്ഷിക്കുന്നതിനെ കുറിച്ച് ചോദിച്ചു. ”കൊറോവാ ആളുകള്‍ മനുഷ്യരെ തിന്നുവെന്ന് ഞങ്ങള്‍ കേട്ടു. അത് ശരിയാണോ…?” എന്നായിരുന്നു ചോദ്യം. ”എന്റെ പിതാവിന്റെ തലമുറയില്‍ ആളുകള്‍ മനുഷ്യമാംസം ഭക്ഷിച്ചിരുന്നു. പക്ഷേ, ഇന്ന് ഞങ്ങള്‍ അങ്ങനെ ചെയ്യുന്നില്ല. കൊറോവായില്‍ പല ഗ്രൂപ്പുകളുണ്ട്. യുദ്ധം ഉണ്ടായാല്‍, ചിലപ്പോള്‍ ഞങ്ങള്‍ എതിരാളികളെ കൊന്ന് തിന്നുമായിരുന്നു…” ഗോത്ര വര്‍ഗക്കാരന്‍ വിശദീകരിച്ചു.

പഴയ തലമുറയില്‍ ചിലര്‍ മനുഷ്യമാംസം ഭക്ഷിച്ചിരുന്നെങ്കിലും ഇപ്പോള്‍ അത്തരം ആചാരങ്ങള്‍ ഇല്ലാതായി എന്നാണ് അവര്‍ പറയുന്നത്. കൊറോവായ് ജനതയ്ക്ക് വളരെ ഭയപ്പെടുത്തുന്ന ഒരു ചരിത്രമുണ്ടെങ്കിലും, അവര്‍ വളരെ സൗഹാര്‍ദപരവും ആതിഥേയത്വമുള്ളവരുമാണെന്ന് മീന പറഞ്ഞു. മനുഷ്യമാംസത്തിന്റെ രുചി എങ്ങനെയാണെന്നുള്ള ചോദ്യവും ധീരജ് മീണ ഒരു കൊറോവായ് ഗോത്രക്കാരനോട് ചോദിച്ചു. മനുഷ്യമാംസത്തിന്റെ രുചിയെ കുറിച്ച് ധാര്‍മ്മികവും നിയമപരവുമായ കാരണങ്ങളാല്‍ വ്യാപകമായി രേഖപ്പെടുത്താറില്ലെന്ന് മീണ പറഞ്ഞു.

ഈ ചോദ്യത്തിന് മറുപടി പറഞ്ഞ കൊറോവായ് ഗോത്രവര്‍ഗക്കാരന്‍, തന്റെ പിതാവ് മനുഷ്യരെ ഭക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അവരുടെ ഗോത്രം ഇപ്പോള്‍ അങ്ങനെ ചെയ്യുന്നില്ലെന്നും പറഞ്ഞു. ചില പഠനങ്ങളില്‍, മനുഷ്യമാംസത്തിന്റെ രുചി പന്നിയിറച്ചിയുടെയോ ഇളം കന്നുകാലികളുടെയോ മാംസം പോലെയാണെന്നാണ് നരവംശശാസ്ത്രജ്ഞര്‍ പറയുന്നത്. മീന തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഇക്കാര്യം പരാമര്‍ശിച്ചു.

കൊറോവാ ഗോത്രത്തെ പരമ്പരാഗതമായി നരഭോജികളായി കരുതുന്നു. എന്നാല്‍ 21-ാം നൂറ്റാണ്ടില്‍ പുറം ലോകവുമായുള്ള സമ്പര്‍ക്കം വര്‍ധിച്ചതോടെ ഈ ആചാരം നിലച്ചുപോയി എന്നാണ് നരവംശശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴും മനുഷ്യമാംസം ഭക്ഷിക്കുന്നുവെന്ന് മിഥ്യാധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന ആരോപണമുണ്ട്. കാരണം, ഇന്ന് അവരുടെ ജീവിതമാര്‍ഗം വിനോദസഞ്ചാരമാണ്, കൂടാതെ പല വിനോദസഞ്ചാരികളും അവരെ കാണാന്‍ വരുന്നത് അവര്‍ നരഭോജികളാണെന്ന വിശ്വാസം കൊണ്ടാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments