ബീജിംഗ്: രാജ്യത്തെ ജനസംഖ്യ കുറയുന്നതിന്റെ പേരില്‍ ചൈനയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീകളെ ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിക്കുന്നതായി ആരോപണം ഉയര്‍ന്നു. ജില്ലാ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ സ്ത്രീകളെ വിളിച്ച് ഗര്‍ഭിണിയാണോ എന്ന് അന്വേഷിക്കുകയും അല്ലെങ്കില്‍ ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
പതിറ്റാണ്ടുകളോളം കര്‍ശന ജനനനിയന്ത്രണ നയങ്ങള്‍ പിന്തുടര്‍ന്നിരുന്ന രാജ്യത്താണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിചിത്ര നടപടി. ചൈനയില്‍ നിന്നുള്ള ഈ വാര്‍ത്ത വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ജില്ലാ ഓഫീസുകളില്‍ നിന്നുപോലും സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥര്‍ ഫോണ്‍ വിളിച്ച് ഗര്‍ഭിണിയാണോയെന്ന് തിരക്കുന്നുണ്ടെന്ന് യുവതികള്‍ പറയുന്നു.
പുതിയ തലമുറയുടെ ചിന്താഗതികള്‍ മാറിയെങ്കിലും ഉദ്യോഗസ്ഥര്‍ ഇത് മനസ്സിലാക്കുന്നില്ലെന്നും സ്വകാര്യതയ്ക്കും തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ഏറ്റവും പുതിത കണക്കുകള്‍ പ്രകാരം, ചൈനയിലെ ജനസംഖ്യ 2.08 മില്യണ്‍ ആണ്. 2023-ല്‍ രാജ്യത്ത് ജനിച്ചത് 9 ദശലക്ഷം കുട്ടികളെ മാത്രം.
ഇത് 1949-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. വര്‍ഷങ്ങളായി ലോക ജനസംഖ്യാ നിരക്കില്‍ ഒന്നാമതായിരുന്ന രാജ്യമാണ് ചൈന. എന്നാല്‍ 2022ല്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമതെത്തിയിരുന്നു. കുറഞ്ഞ ജനനനിരക്ക്, വൃദ്ധരുടെ എണ്ണത്തിലെ വര്‍ദ്ധനവ്, ഉയരുന്ന സാമ്പത്തിക സമ്മര്‍ദ്ദം എന്നിവയാണ് ജനസംഖ്യാ നിരക്ക് ഇടിയുന്നതിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
ജനസംഖ്യാ ഇടിവില്‍ പരിഹാരം കണ്ടെത്താനും സാമ്ബത്തിക സ്തംഭനാവസ്ഥ ലഘൂകരിക്കാനും അധികാരികള്‍ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഈ ആരോപണങ്ങളോട് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.