പത്തനംതിട്ട: കണ്ണൂർ കലക്ടർക്കെതിരെ മരിച്ച എഡിഎം നവീൻ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷ. കണ്ണൂർ കലക്ടറുടെ വാക്കുകൾ ഒരിക്കലും വിശ്വസിക്കാൻ സാധിക്കില്ല. കലക്ടറോട് നവീൻ ബാബുവിന് യാതൊരു ആത്മബന്ധവുമില്ല.
നവീൻ ബാബുവിന് ഒരു കാര്യവും പങ്കുവയ്ക്കാൻ പറ്റിയ ആളല്ല കലക്ടർ. കലക്ടർ പറയുന്നതു നുണയാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും കെ.മഞ്ജുഷ പറഞ്ഞു.
‘തനിക്കു തെറ്റു പറ്റി’യെന്ന് നവീൻ ബാബു തന്നോടു പറഞ്ഞെന്ന് കണ്ണൂർ കലക്ടർ നൽകിയ മൊഴി പുറത്തു വന്നിരുന്നു