Tuesday, December 24, 2024

HomeMain Storyകേരള സെന്റര്‍ 2021ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മേയര്‍ റോബിന്‍ ഇലക്കാടിനും ആദരം

കേരള സെന്റര്‍ 2021ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മേയര്‍ റോബിന്‍ ഇലക്കാടിനും ആദരം

spot_img
spot_img

ജോസ് കാടാപുറം

ന്യൂയോര്‍ക്ക്: നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും തങ്ങളുടെ മേഘലകളില്‍ ഉന്നത നിലകളില്‍ എത്തിയവരുമായ എട്ട് ഇന്ത്യന്‍ അമേരിക്കന്‍ മലയാളികളെ കേരള സെന്റര്‍ 2021 ലെ അവാര്‍ഡ് ജേതാക്കളായി പ്രഖ്യാപിച്ചു. നവംബര്‍ 13 ശനിയാഴ്ച്ച 6 മണിക്ക് കേരള സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ഇരുപത്തൊമ്പതാമത് വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്നതാണ്.

ഈ സമ്മേളനത്തിന്റെ മുഖ്യ അതിഥി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ഡപ്യൂട്ടി കോണ്‍സല്‍ ജനറലായ Arun Jeph ആണ്. ന്യൂയോര്‍ക്ക് സെനറ്റര്‍മാരായ കെവിന്‍ തോമസ്, റ്റോഡ് കമിന്‍സ്‌കി, ഹെംപ്സ്റ്റഡ് സൂപ്പര്‍വൈസര്‍ ഡോണ്‍ ക്ലാവിന്‍, കോണ്‍സല്‍ എ.കെ വിജയകൃഷ്ണന്‍ മുതലായവര്‍ വിശിഷ്ട അതിഥികളായും പങ്കെടുക്കും.

”പ്രഗല്‍ഭരും സാമൂഹ്യനന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുമായ അമേരിക്കന്‍ മലയാളികളെ കേരള സെന്റര്‍ 1991 മുതല്‍ ആദരിച്ചുകൊണ്ടിരിക്കുകയാണെന്നും, എല്ലാ വര്‍ഷവും അവാര്‍ഡ് നോമിനികളെ ക്ഷണിക്കുകയും അവാര്‍ഡ് കമ്മിറ്റി അവരില്‍ നിന്ന് ഓരോ കറ്റഗറിയില്‍ ഏറ്റവും യോഗ്യരായവരെ എതിരില്ലാതെയാണ് തെരഞ്ഞെടുക്കുന്നതെന്നും, ഈ വര്‍ഷം തെരഞ്ഞടുക്കപ്പെട്ടവരും കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ പ്രതിഭാ സമ്പന്നര്‍ തന്നെയാണെന്നും” കേരള സെന്റര്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും അവാര്‍ഡ് കമ്മിറ്റി മെമ്പറുമായ ഡോ. തോമസ് എബ്രഹാം പറഞ്ഞു.

”സ്വന്തം പ്രവര്‍ത്തന രംഗത്ത് ഉന്നത നിലയില്‍ എത്തുകയും മറ്റുള്ളവര്‍ക്ക് നന്മ ചെയ്ത് സമൂഹ പുരോഗതിക്ക് സംഭാവന ചെയ്യുകയും ചെയ്യുന്ന അമേരിക്കന്‍ മലയാളികളെ ആദരിക്കുന്നതില്‍ കേരള സെന്ററിന് വളരെ സന്തോഷമുണ്ടെന്നും, അവരുടെ മാതൃക മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം ആകണമെന്നും” ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മധു ഭാസ്‌കരന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

ഈ വര്‍ഷം ആദരിക്കപ്പെടുന്നവര്‍:

മെഡിസിന്‍ & പ്രൊഫഷണല്‍ സര്‍വീസ് മേഘലയില്‍ ഉന്നത നില കൈവരിച്ചതിന് ആദരിക്കപ്പെടുന്നത് ഡോ. ജോര്‍ജ് എബ്രഹാം ആണ്. അദ്ദേഹം അമേരിക്കന്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് എന്ന സംഘടനയുടെ പ്രിസിഡന്റാണ്. രാഷ്ട്രീയ രംഗത്തെ നേട്ടത്തിന് ആദരിക്കപ്പെടുന്നത് ടെക്‌സാസിലെ സിറ്റിയായ മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് ആണ്. പബ്ലിക് സര്‍വീസ് രംഗത്ത് ആദരിക്കപ്പെടുന്നത് വരുന്ന തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്ഥാനമായ പബ്ലിക് അഡ്വക്കേറ്റ് സ്ഥാനത്തേക്ക് റിപ്പബഌക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ. ദേവി എലിസബത്ത് നമ്പ്യാപറമ്പിലിനെ ആണ്.

നിയമ രംഗത്തെ അവാര്‍ഡിനര്‍ഹയായ അറ്റോര്‍ണി നന്ദിനി നായര്‍ ഒരു വലിയ ഘമം എശൃാ ന്റെ പാര്‍ട്ണറും ഇമ്മിഗ്രേഷന്‍ & നാച്ചുറലൈസേഷന്‍ ഗ്രൂപ്പിന്റെ കോചെയറും ആണ്. നഴ്‌സിംഗ് & കമ്മ്യൂണിറ്റി സര്‍വീസിന് അവാര്‍ഡ് നല്‍കപ്പെടുന്ന മേരി ഫിലിപ്പ് ഇന്ത്യന്‍ പ്രതിരോധ സേനയില്‍ ലഫ്റ്റനന്റും ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ കഴിഞ്ഞ കാല പ്രസിഡന്റും ആയിരുന്നു.

പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ അവാര്‍ഡ് നല്‍കപ്പെടുന്ന ശ്രീമതി ചന്ദ്രിക കുറുപ്പ് കഴിഞ്ഞ മുപ്പതിലേറെ വര്‍ഷങ്ങളായി ന്യൂയോര്‍ക്കില്‍ നൂപുര ഇന്‍ഡ്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് സ്‌കൂളിലൂടെ നൂറുകണക്കിന് കുട്ടികളെ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ടീച്ചറാണ്. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് താങ്ങായി, ആശ്വാസമായി പ്രവര്‍ത്തിച്ചതിന് സ്‌പെഷ്യല്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്നത് ഡോ. സാബു വര്‍ഗീസ്സിനെയും ഡോ. ബ്ലസി മേരി ജോസഫിനെയുമാണ്.

ഡോ. മധു ഭാസ്‌കരന്‍, ചെയര്‍മാന്‍, ഡോ. തോമസ് എബ്രഹാം, മിസ് ഡെയ്‌സി പി. സ്റ്റീഫന്‍, ഡോ. മേരിലിന്‍ ജോര്‍ജ് എന്നിവരാണ് അവാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍ ആയിരുന്നത്. കഴിഞ്ഞ ഇരുപത്തൊമ്പത് വര്‍ഷങ്ങളില്‍ കേരള സെന്റര്‍ ആദരിച്ച 160 അമേരിക്കന്‍ മലയാളികള്‍ കൂടുതല്‍ ഉന്നത നിലകളില്‍ എത്തിയതിലും അവരിന്നും സേവനത്തിന്റെ പുത്തന്‍ മേഖലകളിലൂടെ സഞ്ചാരം തുടരുന്നു എന്ന് കാണുന്നതിലും വളരെ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്‍ പറഞ്ഞു.

ഈ പുരസ്‌കാര രാവില്‍ പങ്കെടുക്കുവാന്‍ നിങ്ങള്‍ ഓരോരുത്തരേയും കേരള സെന്ററിലേക്ക് ക്ഷണിക്കുന്നു. നിങ്ങളുടെ സീറ്റ് റിസേര്‍വ് ചെയ്യാന്‍ കേരള സെന്ററുമായി ബന്ധപ്പെടുക: ഫോണ്‍ 516 358 2000, email: kc@keralacenterny.com.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അലക്‌സ് കെ. എസ്തപ്പാന്‍, പ്രസിഡന്റ്: 516 503 9387, തമ്പി തലപ്പിള്ളില്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍: 516 5519868, ജിമ്മി ജോണ്‍, ജനറല്‍ സെക്രട്ടറി: 516 9748116.

2021 ലെ കേരള സെന്റര്‍ ആദരിക്കുന്നവരുടെ അവാര്‍ഡ് മേഖലയും പ്രൊഫൈലും:

ഡോ. ജോര്‍ജ് എബ്രഹാം മെഡിസിന്‍ & പ്രൊഫഷണല്‍ സര്‍വീസസ്

മെഡിസിന്‍ & പ്രൊഫഷണല്‍ സര്‍വീസ് മേഖലയില്‍ ഉന്നത നില കൈവരിച്ചതിന് ആദരിക്കപ്പെടുന്നത് ഡോ. ജോര്‍ജ് എബ്രഹാം ആണ്. അദ്ദേഹം അമേരിക്കന്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് എന്ന സംഘടനയുടെ പ്രിസിഡന്റാണ്. ഈ സംഘടന അമേരിക്കയിലെ ഇന്റെര്‍ണല്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറുമാരുടെ ഏറ്റവും വലിയ സംഘടനയും മെഡിക്കല്‍ പ്രൊഫഷനിലെ രണ്ടാമത്തെ വലിയ സംഘടനയും ആണ്. ഈ വര്‍ഷത്തെ കീ നോട്ട് സ്പീക്കറും ഡോ. എബ്രഹാം ആണ്.

മേയര്‍ റോബിന്‍ ഇലക്കാട്ട് -രാഷ്ട്രീയം

രാഷ്ട്രീയ രംഗത്തെ നേട്ടത്തിന് ആദരിക്കപ്പെടുന്നത് ടെക്‌സാസിലെ സിറ്റിയായ മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് ആണ്. അദ്ദേഹം ഇതിനു മുബ് സിറ്റി കൗണ്‍സിലര്‍ ആയി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. മിസ്സോറി സിറ്റിയില്‍ പല പദ്ധതികളും പരിഷ്‌ക്കാരങ്ങളും അദ്ദേഹം ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞു. രാഷ്ട്രീയത്തില്‍ വരുന്നതിനു മുമ്പ് ഹൂസ്റ്റണിലെ ഒരു വലിയ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി 24 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. മേയര്‍ ഇലക്കാട്ട് ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്‌ട്രേഷനിലും മാസ്‌റ്റേഴ്‌സ് ഡിഗ്രി നേടിയിട്ടുണ്ട്. മിസ്സോറി സിറ്റിയിലെ ഒരു ചെറിയ ബിസിനസ്സ് സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് മേയര്‍ ഇലക്കാട്ട്.

ഡോ. ദേവി എലിസബത്ത് നമ്പ്യാപറമ്പില്‍-പബ്ലിക് സര്‍വീസ്

പബ്ലിക് സര്‍വീസിന് ആദരിക്കപ്പെടുന്നത് ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്ഥാനമായ പബ്ലിക് അഡ്വക്കേറ്റ് സ്ഥാനത്തേക്ക് റിപ്പബഌക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ. ദേവി എലിസബത്ത് നമ്പ്യാപറമ്പിലിനെ ആണ്. അവര്‍ പെയിന്‍ മെഡിസിനില്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു ഫിസിഷ്യനും അഞ്ഞൂറില്‍ കൂടുതല്‍ പ്രാവശ്യം അമേരിക്കയിലെ ടീവി ചാനലുകളില്‍ മെഡിക്കല്‍ സംബന്ധമായ കാര്യങ്ങള്‍ അനലൈസ് ചെയ്യുവാന്‍ അവസരം കിട്ടിയ വ്യക്തിയുമാണ്.
അറ്റോര്‍ണി നന്ദിനി നായര്‍-നിയമം

നിയമ രംഗത്തെ അവാര്‍ഡിന് അര്‍ഹയായത് അറ്റോര്‍ണി നന്ദിനി നായര്‍ ആണ്. സ്വന്തമായി പ്രാക്ടീസ് തുടങ്ങിയ അവര്‍ ഇന്ന് ഒരു വലിയ ഘമം എശൃാ ന്റെ പാര്‍ട്ണറും ഇമ്മിഗ്രേഷന്‍ & നാച്ചുറലൈസേഷന്‍ ഗ്രൂപ്പിന്റെ കോചെയറും ആണ്. ഇമ്മിഗ്രേഷന്‍ രംഗത്ത് പ്രാക്റ്റീസ് ചെയ്യുന്ന അവര്‍ക്ക് വളരെ അധികം ആള്‍ക്കാരെ സഹായിക്കുവാന്‍ സാധിക്കുന്നുണ്ട്. നിയമ രംഗവുമായി ബന്ധപ്പെട്ടുള്ള പല അവാര്‍ഡുകള്‍ മിസ് നായര്‍ നേടിയിട്ടുള്ളത് കൂടാതെ ആ രംഗത്തുള്ള പല അസ്സോസിയേഷനുകളുടെയും ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നുമുണ്ട്. ഇമ്മിഗ്രേഷന്‍ & ഡൈവേഴ്‌സിറ്റി വിഷയങ്ങളില്‍ പല ഗ്രൂപ്പുകളിലും സ്ഥാപനങ്ങളിലും പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

മേരി ഫിലിപ്പ്, RN, MSA-നേഴ്‌സിംഗ് & കമ്മ്യൂണിറ്റി സര്‍വീസ്

നേഴ്‌സിംഗ് & കമ്മ്യൂണിറ്റി സര്‍വീസിന് അവാര്‍ഡ് നല്‍കപ്പെടുന്നത് ശ്രീമതി മേരി ഫിലിപ്പിനാണ്. ഇന്ത്യന്‍ പ്രതിരോധ സേനയില്‍ ലഫ്റ്റനന്റ് റാങ്കില്‍ നേഴ്‌സ് ആയിരുന്നു. അമേരിക്കയില്‍ മുപ്പതിലേറെ വര്‍ഷക്കാലം നഴ്‌സിംഗ് രംഗത്തു പല തലങ്ങളിലായി പ്രവര്‍ത്തിച്ചു. നഴ്‌സിംഗ് എഡ്യൂക്കേറ്റര്‍ ആയും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ കഴിഞ്ഞ കാല പ്രസിഡന്റ് ആയിരുന്നു. അമേരിക്കയിലെ മലയാളികളുടെയും അല്ലാതെയുമുള്ള വിവിധ സംഘടനകളുടെ ഭാരവാഹിയായും അല്ലാതെയും പ്രവര്‍ത്തിച്ചുകൊണ്ട് കമ്മ്യൂണിറ്റിക്കു നല്‍കിയ സേവനത്തിനുള്ള ഒരംഗീകാരം കൂടിയാണ് ഈ അവാര്‍ഡ്.

ചന്ദ്രിക കുറുപ്പ്-പെര്‍ഫോമിംഗ് ആര്‍ട്‌സ്

പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ അവാര്‍ഡ് നേടിയ ശ്രീമതി ചന്ദ്രിക കുറുപ്പ് കഴിഞ്ഞ മുപ്പതിലേറെ വര്‍ഷങ്ങളായി ന്യൂയോര്‍ക്കില്‍ നൂപുര ഇന്‍ഡ്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് സ്‌കൂളിലൂടെ നൂറുകണക്കിന് കുട്ടികളെ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഡാന്‍സ് ടീച്ചറാണ്. രണ്ടായിരത്തില്‍ കൂടുതല്‍ കുട്ടികളെ അവര്‍ ഇതിനോടകം ഡാന്‍സ് പഠിപ്പിച്ചിരിക്കുന്നു. മോഹിനിയാട്ടത്തില്‍ പ്രാവീണ്യം നേടിയ കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയുടെ ശിഷ്യ ആയിരുന്നു ചന്ദ്രിക. ഇതിനോടകം അനേകം സ്‌റ്റേജുകളില്‍ ഡാന്‍സ് പ്രോഗ്രാമുകള്‍ നടത്തുകയും പല അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

ഡോ. സാബു വര്‍ഗീസ് & ഡോ. ബ്ലസി മേരി ജോസഫ് കോവിഡ് മഹാമാരിയുടെ സമയത്തെ ശ്രദ്ധേയമായ സേവനത്തിന് സ്‌പെഷ്യല്‍ അവാര്‍ഡ്

കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് താങ്ങായി, ആശ്വാസമായി പ്രവര്‍ത്തിച്ചതിന് സ്‌പെഷ്യല്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്നത് ഡോക്ടര്‍ ദമ്പതികളായ ഡോ. സാബു വര്‍ഗീസ്സിനെയും ഡോ. ബ്ലസി മേരി ജോസഫിനെയുമാണ്. അവരുടെ പ്രാക്ടീസ് ജനങ്ങള്‍ക്ക് ഒരു തുണയായി എന്നും തുറന്നു പ്രവര്‍ത്തിച്ചിരുന്നു. ഏത് സമയത്തും ഫോണിലൂടെ കണ്‍സള്‍ട്ട് ചെയ്യുകയും വീഡിയോയിലൂടേയും, പത്ര, ടീവി ഇന്റര്‍വ്യൂകളിലൂടേയും ജനങ്ങള്‍ക്ക് അറിവും ആശ്വാസവും പകരാനും അവര്‍ ശ്രമിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments