Tuesday, December 24, 2024

HomeMain Storyകെ.എസ്.ആര്‍.ടി.സി സമരം: സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

കെ.എസ്.ആര്‍.ടി.സി സമരം: സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

spot_img
spot_img

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ പണിമുടക്ക് നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കാനാണ് കെ.എസ്.ആര്‍.ടി.സി യുണിയനുകള്‍ തീരുമാനിച്ചിരിക്കുന്നത്.

അതെസമയം പണിമുടക്ക് ഒഴിവാക്കാന്‍ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവശ്യ സര്‍വീസ് നിയമമായ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളില്‍ തൊഴിലാളികള്‍ പണിമുടക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് സമരം. സമരത്തില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പിന്മാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മന്ത്രിയുടെ അഭ്യര്‍ഥന തൊഴിലാളി യൂണിയനുകള്‍ തള്ളുകയായിരുന്നു.

ശമ്പള പരിഷ്‌കരണം പ്രാബല്യത്തിലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് അഞ്ച് മാസം കഴിഞ്ഞെന്ന് യൂനിയനുകള്‍ പറയുന്നു. പത്ത് വര്‍ഷം മുമ്പത്തെ ശമ്പള സ്‌കെയിലിലാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ഡിമാന്‍ഡ് നോട്ടീസ് നല്‍കി എട്ട് മാസമായിട്ടും പ്രശ്‌നം പരിഹരിച്ചില്ല.

ശമ്പള പരിഷ്‌കാരം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാണെങ്കിലും അത് ചര്‍ച്ച ചെയ്യാന്‍ സമയം വേണമെന്നാണ് മന്ത്രി ആന്റണി രാജുവിന്റെ നിലപാട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments