Tuesday, December 24, 2024

HomeMain Storyപത്തു വര്‍ഷത്തിനുള്ളില്‍ ചൈനക്ക് ആയിരം ആണവായുധങ്ങളുണ്ടാകുമെന്ന് പെന്റഗണ്‍

പത്തു വര്‍ഷത്തിനുള്ളില്‍ ചൈനക്ക് ആയിരം ആണവായുധങ്ങളുണ്ടാകുമെന്ന് പെന്റഗണ്‍

spot_img
spot_img

വാഷിങ്ടണ്‍ ഡി.സി: ചൈന വന്‍തോതിലുള്ള ആണവായുധ വികസനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്. നേരത്തെ കരുതിയതിലും വേഗത്തിലാണ് വര്‍ധനവ്. 2027ഓടെ 700 ആണവായുധങ്ങള്‍ തയാറായിട്ടുണ്ടാകും.

2030ഓടെ ആയിരം ആണവായുധങ്ങള്‍ ചൈനക്കുണ്ടാകും -പെന്റഗണ്‍ ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന ആണവായുധങ്ങള്‍ക്കായുള്ള ഗവേഷണം, വികസനം, ആണവായുധങ്ങള്‍ വിക്ഷേപിക്കാനുള്ള കര-വ്യോമ-ജല മാര്‍ഗങ്ങളുടെ വികസനം, അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം എന്നിവ അതിവേഗം നടത്തുകയാണ്. യു.എസ് കോണ്‍ഗ്രസിന് പ്രതിരോധ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

ആണവായുധങ്ങളുടെ കാര്യത്തില്‍ മുന്‍നിരയിലുള്ള ചൈനയേയും റഷ്യയേയും പോലെ ചൈന ഒരു ആണവ ത്രയം സൃഷ്ടിക്കുകയാണ്. കരയില്‍ നിന്നും കടലില്‍ നിന്നും വായുവില്‍ നിന്നും തൊടുക്കാവുന്ന മിസൈലുകളില്‍ ആണവായുധം ഉപയോഗിക്കാവുന്ന ശേഷി കൈവരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷത്തെ പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത്, 2030ഓടെ ചൈനക്ക് 200 ആണവായുധങ്ങള്‍ മാത്രമേ വികസിപ്പിക്കാന്‍ സാധിക്കൂവെന്നായിരുന്നു. ആണവായുധ മേഖലയിലെ ചൈനയുടെ വേഗത ആശങ്കയുണ്ടാക്കുന്നതാണെന്ന് യു.എസ് പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു.

ചൈനയുടെ ഉദ്ദേശ്യശുദ്ധിയില്‍ തന്നെ സംശയങ്ങളുണ്ട്. ആണവായുധ വികസനം സംബന്ധിച്ച് ബൈജിങ് കൂടുതല്‍ സുതാര്യത വരുത്തേണ്ടതുണ്ടെന്നും പെന്റഗണ്‍ വൃത്തങ്ങള്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments