Wednesday, February 5, 2025

HomeMain Storyകൊല്ലപ്പെട്ടെന്ന് വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ദേശീയ ഗുസ്തി താരം നിഷ ദഹിയ

കൊല്ലപ്പെട്ടെന്ന് വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ദേശീയ ഗുസ്തി താരം നിഷ ദഹിയ

spot_img
spot_img

സോനിപത്ത്: താന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത തള്ളി ദേശീയ ഗുസ്തി താരം നിഷ ദഹിയ. സംഭവം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി താരം നേരിട്ട് രംഗത്തെത്തി.

ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നിഷ ദഹിയ, മരണവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ചത്.

‘ദേശീയ സീനിയര്‍ ചാംപ്യന്‍ഷിപ്പിനായി നിലവില്‍ ഗോണ്ടയിലാണ് ഞാന്‍. എനിക്ക് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. എല്ലാം വ്യാജ വാര്‍ത്തകളാണ്. ഞാന്‍ സുഖമായിരിക്കുന്നു.’ നിഷ വ്യക്തമാക്കി.

നിഷ ദഹിയയും സഹോദരന്‍ സൂരജും അജ്ഞാതരുടെ വെടിയേറ്റു മരിച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. ഹരിയാനയിലെ ഹലാല്‍പുരിലുള്ള സുശീല്‍കുമാര്‍ അക്കാദമിയില്‍ വച്ചാണ് ഇവര്‍ക്ക് വെടിയേറ്റതെന്നും ഇവരുടെ അമ്മ ധന്‍പതിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ട്.

സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നടന്ന, 23 വയസ്സില്‍ താഴെയുള്ളവരുടെ ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ വനിതകളുടെ 65 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയ്ക്കായി മത്സരിച്ച നിഷ ദഹിയ വെങ്കലം നേടിയത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്.

ചാംപ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടിയ ഗുസ്തി താരങ്ങള്‍ക്കുള്ള അഭിനന്ദനക്കുറിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിഷയുടെയും പേര് പരാമര്‍ശിച്ചിരുന്നു. മെഡല്‍ നേട്ടത്തിന്റെ ആഹ്ലാദമടങ്ങും മുന്‍പാണ് നിഷ അജ്ഞാതരുടെ തോക്കിന് ഇരയായതായി വ്യാജ റിപ്പോര്‍ട്ട് പ്രചരിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments