Wednesday, March 12, 2025

HomeMain Storyഫ്രാന്‍സ് കോവിഡ് അഞ്ചാം തരംഗത്തിന്റെ ആരംഭത്തിലെന്ന് ആരോഗ്യമന്ത്രി

ഫ്രാന്‍സ് കോവിഡ് അഞ്ചാം തരംഗത്തിന്റെ ആരംഭത്തിലെന്ന് ആരോഗ്യമന്ത്രി

spot_img
spot_img

പാരീസ്: ഫ്രാന്‍സ് കോവിഡ് അഞ്ചാം തരംഗത്തിന്റെ ആരംഭത്തിലാണെന്ന് ആരോഗ്യമന്ത്രി ഒലിവര്‍ വെറന്‍. ടി.എഫ് 1 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. അയല്‍രാജ്യങ്ങളെ പോലെ തന്നെ ഫ്രാന്‍സും കോവിഡ് അഞ്ചാം തരംഗത്തിന്റെ ആരംഭത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡില്‍ നിന്ന് ലോകരാജ്യങ്ങള്‍ കരകയറുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ആശങ്കപ്പെടുത്തുന്ന പ്രഖ്യാപനവുമായി ഫ്രഞ്ച് മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ 11,883 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000 കടക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ പുതിയ ചില നിയന്ത്രണങ്ങള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ രാജ്യത്ത് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

65 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് മാത്രമാവും റസ്റ്ററന്റുകളിലും സാംസ്‌കാരിക പരിപാടികളിലും ഇന്റര്‍സിറ്റി ട്രെയിനുകളിലും പ്രവേശനമുണ്ടാവുക. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഇതിനായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments