Tuesday, December 24, 2024

HomeMain Storyകെ റെയില്‍ പദ്ധതി: മുഴുവന്‍ കടബാദ്ധ്യതയും ഏറ്റെടുക്കുമെന്ന് കേരളം

കെ റെയില്‍ പദ്ധതി: മുഴുവന്‍ കടബാദ്ധ്യതയും ഏറ്റെടുക്കുമെന്ന് കേരളം

spot_img
spot_img

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ കടബാദ്ധ്യതയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. വായ്പയ്ക്ക് ഗ്യാരന്റി നില്‍ക്കില്ലെന്നും സംസ്ഥാനം തന്നെ ബാദ്ധ്യത മുഴുവനും ഏറ്റെടുക്കണമെന്നുമുള്ള കേന്ദ്ര നിര്‍ദ്ദേശത്തിനു മറുപടിയായാണ് കേരളം നിലപാട് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച വിവരം സ്വകാര്യ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞമാസം മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിദേശവായ്പയുടെ ബാദ്ധ്യത കേന്ദ്രത്തിന് ഏറ്റെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. ധനകാര്യ വകുപ്പ് മുഖേന എ.ഡി.ബി ഉള്‍പ്പെടെയുള്ള ഏജന്‍സികളില്‍ നിന്ന് വായ്പയെടുക്കാനാണ് കേരളം ശുപാര്‍ശ ചെയ്തത്. എന്നാല്‍ വായ്പാ തുകയും പദ്ധതിയുടെ പ്രായോഗികതയും ചൂണ്ടിക്കാട്ടി കേന്ദ്രം എതിര്‍പ്പറിയിക്കുകയായിരുന്നു.

വിദേശ ഏജന്‍സികള്‍ മുഖേന വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്ന 33,700 കോടി രൂപ കേരളം വഹിക്കണമെന്ന് റെയിവെ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈ സ്പീഡ് റെയില്‍ ലൈന്‍ പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത് 63,941 കോടിയാണ്. ഇതില്‍ കേന്ദ്രവിഹിതം 2150 കോടി രൂപയാണ്.

പുനരധിവാസത്തിനുള്‍പ്പെടെ 1383 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമായി വരിക. ഇതില്‍ 1198 ഹെക്ടറും സ്വകാര്യ ഭൂമിയാണ്. 13362 കോടിയാണ് ഭൂമി ഏറ്റെടുക്കേണ്ടതിന് ചിലവഴിക്കേണ്ടിവരിക. ഹെക്ടറിന് 9 കോടിയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം വിലയിരുത്തിയത്. സംസ്ഥാനത്തൊട്ടാകെ വീടുകള്‍ ഉള്‍പ്പെടെ 9314 കെട്ടിടങ്ങളാണ് പൊളിച്ചുനീക്കേണ്ടിവരിക.

കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി രൂപീകരിച്ച കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എന്ന കമ്പനിയാണ് കെ റെയില്‍ പദ്ധതി എന്ന കേന്ദ്രസര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പ്രൊജക്ടിന്റെ ഭാഗമായ സെമി ഹൈ സ്പീഡ് കോറിഡോര്‍ പദ്ധതിയുടെ ഉടമസ്ഥന്മാര്‍.

പ്രസ്തുത കമ്പനി കേരളത്തിന്റെ അതിരുകളായ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 529.45 കിലോമീറ്ററില്‍ പുതിയ ഒരു സ്റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റര്‍ വേഗതയില്‍ സെമി ഹൈ സ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കും. ഇത് യാഥാര്‍ഥ്യമാകുന്നതോടെ തിരുവനന്തപുരത്തുനിന്ന് കാസര്‍കോ?ട്ടേക്ക് മൂന്ന് മൂന്നര മണിക്കൂറുകൊണ്ട് എത്താന്‍ കഴിയും.

11 സ്‌റ്റേഷനുകളാണുള്ളത്. കൊച്ചി അന്തര്‍ദേശീയ വിമാനത്താവളത്തിനടുത്തും. ഒരു സ്‌റ്റോപ്പുണ്ടാകും. 11 ജില്ലകളിലൂടെ കടന്നുപോകും. 20 മിനിറ്റ് ഇടവേളകളില്‍ ട്രെയിന്‍ ഉണ്ടായിരിക്കും. 675 പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ക്ലാസുള്ള എമു ട്രെയിനുകളാണ് ഒടിക്കുക. റെയില്‍വെ ലൈന്‍ പോകുന്ന ഓരോ 500 മീറ്ററിലും അണ്ടര്‍പാസ് ഉണ്ടായിരിക്കും. 11.53 കിലോ മീറ്റര്‍ ടണല്‍, 13 കിലോ മീറ്റര്‍ റിവര്‍ ക്രോസിങ്, 292.73 കിലോമീറ്റര്‍ എംബാക്‌മെന്റ്, 88.41 കിലോ മീറ്റര്‍ എലവേറ്റഡ് വയഡന്‍സ് എന്നീ പ്രധാന നിര്‍മാണങ്ങള്‍ ഇതിന്റെ ഭാഗമായി വരും.

സങ്കേതികവിദ്യ നല്‍കുന്നത് ജപ്പാനിലെ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് ഏജന്‍സി (JAICA) എന്ന കമ്പനിയാണ്. 1457 രൂപയ്ക്ക് 530 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും എന്നാണ് പദ്ധതി വക്താക്കള്‍ അവകാശപ്പെടുന്നത്. ഇലക്ട്രിക് ട്രെയറിനാവശ്യമായ വൈദ്യുതി സൗരോര്‍ജപദ്ധതിയിലൂടെ ലഭ്യമാക്കും. അതുകൊണ്ട് സീറോ കാര്‍ബണ്‍ ഉത്സര്‍ജനപദ്ധതിയെന്നും ഗ്രീന്‍ പദ്ധതിയെന്നും ഇതിനെ വിശേഷിപ്പിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ വന്നിട്ടുണ്ട്.

പദ്ധതിയിലൂടെ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയും. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ പുതിയ പാതയും തിരൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ നിലവിലെ പാതയ്ക്ക് സമാന്തരമായുമാണ് കെ റെയില്‍ നിര്‍മിക്കുന്നത്. നിലവിലെ ഇന്ത്യന്‍ റെയില്‍വേയുടെ പല പശ്ചാത്തല സൗകര്യങ്ങളും ഉപയോഗപ്പെടുത്തുമത്രേ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments