Tuesday, December 24, 2024

HomeMain Storyഇന്ത്യാ പ്രസ്‌ക്ലബ്ബ് ത്രിദിന മീഡിയാ കോണ്‍ഫ്രന്‍സിന് മീറ്റ് ആന്‍ഡ് ഗ്രിറ്റോടെ തുടക്കം

ഇന്ത്യാ പ്രസ്‌ക്ലബ്ബ് ത്രിദിന മീഡിയാ കോണ്‍ഫ്രന്‍സിന് മീറ്റ് ആന്‍ഡ് ഗ്രിറ്റോടെ തുടക്കം

spot_img
spot_img

അനില്‍ മറ്റത്തികുന്നേല്‍

ചിക്കാഗോ: അതിഥികളും സ്‌പോണ്‍സര്‍മാരും ചിക്കാഗോ നിവാസികളും പങ്കെടുത്ത മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയോടെ ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒന്‍പതാമത് അന്താരാഷ്ട്ര മീഡിയാ കോണ്‍ഫറന്‍സിന് ചിക്കാഗോയില്‍ തുടക്കമായി.

വെള്ളിയാഴ്ച രാവിലെ മുതല്‍ ചര്‍ച്ചകളും സെമിനാറുകളും ആരംഭിക്കും. ഔദ്യോഗികമായ ഉദ്ഘാടനം വൈകാട്ടാണെങ്കിലും രാവിലെ 10 മണിക്ക് നിലവിളക്കു കൊളുത്തി പരിപാടിക്ക് തുടക്കമിടും. സെമിനാറുകളിലും ചര്‍ച്ചകളിലും ആര്‍ക്കും പങ്കെടുക്കാമെന്നതാണ് പ്രത്യേകത.

മീറ്റ് ആന്‍ഡ് ഗ്രീറ്റ് ഹ്രസ്വമായിരുന്നുവെങ്കിലും അനൗപചാരികതയുടെ സൗഹൃദത്തില്‍ നാട്ടില്‍ നിന്ന് എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഈ രംഗത്തേക്ക് വന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പങ്കു വച്ചത് ഹൃദ്യമായ അനുഭവമായി.

മുഖ്യാതിഥി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി., എം.എല്‍.എമാരായ മാണി സി. കാപ്പന്‍, റോജി ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നാട്ടില്‍ നിന്ന് എത്തിയ മാധ്യമ പ്രവര്‍ത്തകരായ കെ.എന്‍.ആര്‍ നമ്പൂതിരി, ജോണി ലൂക്കോസ്, പ്രശാന്ത് രഘുവംശം, നിഷ പുരുഷോത്തമന്‍, പ്രതാപ് നായര്‍, ഡി. പ്രമേഷ്, ശരത്ചന്ദ്രന്‍ എസ് എന്നിവരും സംസാരിച്ചു.

പ്രസ് ക്ലബ് പ്രസിഡന്റ് ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍ സ്വാഗതം ആശംസിച്ചു. ആറു മാസത്തെ കൂട്ടായ പ്രവര്‍ത്തനം ഫലവത്തായതില്‍ ഏറെ സന്തോഷമുണ്ടെന്നും പറഞ്ഞു. പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് തന്റെ ആമുഖപ്രസംഗത്തില്‍ ഏറെ വിഷമതകള്‍ സഹിച്ചു കേരളത്തില്‍ നിന്നെത്തിയ ക്ഷണിതാക്കളോടു ഇന്ത്യ പ്രസ് ക്ലബ് എന്നും കടപ്പെട്ടിരിക്കുന്നുവെന്നു പറഞ്ഞു.

പിന്നീട് ട്രഷറര്‍ ജീമോന്‍ ജോര്‍ജ് എല്ലാ സ്‌പോണ്‍സേഴ്‌സിനോടുള്ള നന്ദിയും കടപ്പാടും അറിയിച്ചു. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ മധു രാജന്‍ പ്രെസ്‌ക്ലബ്ബിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ചു. സിമി ജെസ്‌റ്റോ ആയിരുന്നു എംസി. ചിന്തുരാജ് ഗാനങ്ങള്‍ ആലപിച്ചു.

വെള്ളിയാഴച്ച രാവിലെ 10 മാണി മുതല്‍ 5 മണി വരെ വിജ്ഞാന പ്രദമായ നിരവധി സെമിനാറുകള്‍ ഉണ്ടായിരിക്കും ഇതിനു എല്ലാവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കും അതിനു ശേഷം വൈകിട്ട് 7 മണിയോടെ നടത്തപെടുന്ന പ്രൗഢ ഗംഭീരമായ ഉദ്ഘാടന സമ്മേളനത്തിനു ശേഷം കലാപരിപാടികള്‍ അരങ്ങേറും.

മീഡിയാകോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി ജനറല്‍ സെക്രട്ടറി സുനില്‍ െ്രെടസ്റ്റാര്‍ അറിയിച്ചു. ചിക്കാഗോയ്ക്ക് സമീപമുള്ള റിനയ്‌സന്‍സ് ചിക്കാഗോ ഗ്ലെന്‍വ്യൂ മാരിയറ്റ് ഹോട്ടലില്‍ വച്ചാണ് കോണ്‍ഫ്രന്‍സ്.

തത്സമയ സംപ്രേക്ഷണവും ഉണ്ട് www.indiapressclub.org/tv

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments