ടോക്യോ: സഹപാഠിയെ പ്രണയിച്ച് വിവാഹം കഴിച്ചതോടെ രാജകീയ പദവികള്‍ നഷ്ടമായ ജപ്പാനിലെ മുന്‍ രാജകുമാരി മാകോ ഭര്‍ത്താവിനൊപ്പം യു.എസിലേക്ക്. കഴിഞ്ഞ മാസമാണ് 30 കാരിയായ മാകോയും സുഹൃത്ത് കേയി കൊമുറോയും തമ്മിലുള്ള വിവാഹം നടന്നത്.
ന്യൂയോര്‍ക്കില്‍ താമസിക്കാനാണ് ഇരുവരുടെയും തീരുമാനം. നരുഹിയോ ചക്രവര്‍ത്തിയുടെ അനന്തരവളാണ് മാകോ. 2012ല്‍ ടോക്യോയിലെ ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കോളജില്‍ നിയമപഠനത്തിനിടെയാണ് മാകോ കൊമുറോയെ കണ്ടുമുട്ടിയത്. സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു.
ജപ്പാനിലെ നിയമപ്രകാരം രാജകുടുംബത്തിലെ പെണ്‍കുട്ടികള്‍ സാധാരണക്കാരെ വിവാഹം കഴിച്ചാല്‍ രാജപദവി നഷ്ടമാകും. എന്നാല്‍, പുരുഷന്മാര്‍ക്ക് നിയമം ബാധകമല്ല.