ചിക്കാഗോ: ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക, അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന മീഡിയാ എക്‌സലന്‍സ് അവാര്‍ഡുകള്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് യു.എസ്.എ ബ്യൂറോ ചീഫ് ഡോ. കൃഷ്ണ കിഷോര്‍ (വാര്‍ത്ത അവതാരകന്‍), ഏഷ്യാനെറ്റ് യു.എസ്-കാനഡ പ്രോഗ്രാം ഡയറക്ടറും ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പിന്റെ പ്രൊഡ്യൂസറുമായ രാജു പള്ളത്ത് (ടി.വി പ്രൊഡക്ഷന്‍),
ഫഌവഴ്‌സ് യു.എസ്.എ യുടെ സി.ഇ.ഒ ബിജു സഖറിയ (ടി.വി പ്രൊഡക്ഷന്‍ ആന്‍ഡ് ടി.വി മാനേജ്‌മെന്റ്) എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
ഏഷ്യാനെറ്റ് യു.എസ്.എ വീക്കിലി റൗണ്ടപ്പ് എക്‌സിക്യൂട്ടീവ് എഡിറ്ററും പ്രസ് ക്ലബ് കോണ്‍ഫ്രന്‍സ് പി.ആര്‍.ഒയുമായ അനില്‍ മറ്റത്തികുന്നേലിനെ മീഡിയ ഓള്‍റൗണ്ടറാആയി ആദരിച്ചു.
ടലിവിഷന്‍ പ്രൊഡക്ഷന്‍ രംഗത്തും പ്രിന്റ്- ഓണ്‍ലൈന്‍ മീഡിയകളിലെ റിപ്പോര്‍ട്ടിംഗിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണിത്.
മികച്ച ക്യാമെറാമാനായി തെരഞ്ഞെടുക്കപ്പെട്ട ഏഷ്യാനെറ്റ് ന്യൂസിന്റെ അലന്‍ ജോര്‍ജ്ജ്, വാര്‍ത്താ രചനകളുടെ വിഭാഗത്തില്‍ പ്രത്യേക പുരസ്‌കാരത്തിന്
അര്‍ഹനായ അനില്‍ ആറന്മുള, മികച്ച ന്യൂസ് എഡിറ്റര്‍ അവാര്‍ഡ് സൈമണ്‍ വളാച്ചേരിലും (നേര്‍ക്കാഴ്ച ചീഫ് എഡിറ്റര്‍) രുടങ്ങിയവരും അവാര്‍ഡ് സ്വീകരിച്ചു.
മികച്ച പ്രോഗ്രാം അവതരാകയായി കൈരളി ടി.വി യുടെ സുധ പ്ലാക്കാട്ടിന് വേണ്ടി ശിവന്‍ മുഹമ്മ അവാര്‍ഡ് ഏറ്റുവാങ്ങി.