ചിക്കാഗോ: ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ ഐ.പി.സി.എന്‍.എ സമാപന സമ്മേളനത്തില്‍ വച്ച് വിതരണം ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസിന്റെ ഡല്‍ഹി റസിഡന്റ് എഡിറ്റര്‍ പ്രശാന്ത് രഘുവംശത്തിന് മാധ്യമ ശ്രീ അവാര്‍ഡും മനോരമ ന്യൂസിന്റെ എക്‌സിക്യൂട്ടീവ് ന്യൂസ് പ്രൊഡ്യൂസര്‍ നിഷാ പുരുഷോത്തമന് മാധ്യമ രത്‌ന അവാര്‍ഡും, ജന്മഭൂമിയുടെ ചീഫ് എഡിറ്റര്‍ കെ.എന്‍.ആര്‍ നമ്പൂതിരിക്ക് മാധ്യമ പ്രതിഭ അവാര്‍ഡും നല്‍കി.
റിനയസന്‍സ് ചിക്കാഗോ ഗ്ലെന്‍വ്യൂ സ്യൂട്ട്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഐ.പി.സി.എന്‍.എ നാഷണല്‍ പ്രസിഡന്റ് ബിജു കിഴക്കേകുറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ വച്ച് അവാര്‍ഡുകള്‍ സമ്മാനിച്ചത്.