Tuesday, December 24, 2024

HomeMain Storyമഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ചത് രാജ്യത്തിന് അപമാനകരമാണെന്ന് ഓസ്ട്രിയന്‍ പ്രധാനമന്ത്രി

മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ചത് രാജ്യത്തിന് അപമാനകരമാണെന്ന് ഓസ്ട്രിയന്‍ പ്രധാനമന്ത്രി

spot_img
spot_img

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യ സമ്മാനിച്ച മഹാത്മാഗാന്ധിയുടെ ജീവസുറ്റ വെങ്കല പ്രതിമ നശിപ്പിച്ചത് രാജ്യത്തിന് അപമാനകരമാണെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. സംഭവത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. ഇത് ഇന്ത്യന്‍-ആസ്ട്രേലിയന്‍ സമൂഹത്തില്‍ ഞെട്ടലും നിരാശയും സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ രാജ് കുമാറും മറ്റ് ആസ്ട്രേലിയന്‍ നേതാക്കളും പങ്കെടുത്ത ചടങ്ങില്‍ പ്രധാനമന്ത്രി മോറിസണ്‍ വെള്ളിയാഴ്ചയാണ് റോവില്ലിലെ ആസ്ട്രേലിയന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ പ്രതിമ അനാച്ഛാദനം ചെയ്തത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത് തകര്‍ക്കപ്പെട്ടതെന്ന് ‘ദ ഏജ്’ പത്രം റിപ്പോര്‍ട്ട് ചെയ്തു.

‘ഇത്തരത്തിലുള്ള അനാദരവ് കാണുന്നത് അപമാനകരവും അങ്ങേയറ്റം നിരാശാജനകവുമാണ്’-മോറിസണ്‍ ഞായറാഴ്ച പറഞ്ഞു.

രാജ്യത്ത് സാംസ്‌കാരിക സ്മാരകങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ഉത്തരവാദികളായവര്‍ ആസ്ട്രേലിയന്‍ ഇന്ത്യന്‍ സമൂഹത്തോട് വലിയ അനാദരവ് കാണിച്ചു. അവര്‍ ലജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിമ അനാച്ഛാദനം ചെയ്തതിന് തൊട്ടു പിന്നാലെ അജ്ഞാതരായ കുറച്ചുപേര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് പ്രതിമയുടെ ശിരഛേദം ചെയ്തതായി എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments