ലണ്ടന്‍: വീണ്ടും പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായി മാറി യൂറോപ്പ് മാറുന്നു. 5,00,000 കൊറോണ മരണങ്ങള്‍ കൂടി ഉണ്ടായേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേധാവി ഹാന്‍സ് ക്‌ളൂഗെ മുന്നറിയിപ്പ് നല്‍കുന്നത്.
യൂറോപ്പില്‍ പത്തു ശതമാനമാണ് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ വര്‍ധന. പുതിയരോഗികളുടെ എണ്ണത്തില്‍ ലോകത്തു മൊത്തത്തില്‍ കുറവ് വരുമ്പോള്‍, യൂറോപ്പില്‍ ഏഴു ശതമാനം വര്‍ധനയുണ്ടായി.
യുക്രെയ്ന്‍, റൊമാനിയ, സ്‌ളൊവേനിയ, ചെക്ക് റിപ്പബ്‌ളിക് മുതലായ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.
നോര്‍വേ, ഇറ്റലി, ലാത്വിയ, ഐസ്ലാന്‍ഡ് രാജ്യങ്ങള്‍ ബൂസ്‌ററര്‍ വാക്‌സിന്‍ ഡോസുകള്‍ നല്കുന്നതിനും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചുതുടങ്ങി. യൂറോപ്യന്‍ ഭൂഖണ്ഡം വീണ്ടും കോവിഡ് മഹാമാരിയുടെ പിടിയിലാകുമ്പോള്‍ റഷ്യ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണവും മരണവും വര്‍ധിച്ചു. നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഓസ്ട്രിയയും ചെക്ക് റിപ്പബ്‌ളിക്കും ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളായി ജര്‍മനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജര്‍മനിയിലെ കൊറോണ വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ ട്രാഫിക് ലൈറ്റ് മുന്നണി ലോക്ഡൗണും നിരോധനങ്ങളും ഒഴിവാക്കാനുള്ള പദ്ധതിയവതരിപ്പിച്ചു. ശൈത്യകാലത്ത് കൊറോണ നിയന്ത്രിക്കുകയും എന്നാല്‍ ജനജീവിതം സുഗമം ആക്കണമെന്നുമുള്ള ലക്ഷ്യം മുന്നില്‍ക്കണ്ടാണ് മുന്നണിയിലെ പാര്‍ട്ടികളുടെ തലവന്മാരായ അന്നലീന ബെയര്‍ബോക്ക് ഒലാഫ് ഷോള്‍സ്,ക്രിസ്‌ററ്യന്‍ ലിന്‍ഡ്‌നര്‍ എന്നിവര്‍ വിഷയത്തിന്റെ കരട് അവതരിപ്പിച്ചത്.
മുന്‍കാല കൊറോണ നിയന്ത്രണങ്ങളുടെ നിയമപരമായ അടിസ്ഥാനം, ദേശീയ വ്യാപ്തിയുടെ പകര്‍ച്ചവ്യാധി അടിയന്തരാവസ്ഥ’ നവംബര്‍ അവസാനത്തോടെ കാലഹരണപ്പെടുമ്പോള്‍ പുതിയതു കൊണ്ടു വരാനാണ് പദ്ധതിയിടുന്നത്.