Tuesday, December 24, 2024

HomeMain Storyഗന്ധമുണ്ടായതുകൊണ്ട് മദ്യപിച്ചിട്ടുണ്ടെന്ന് പറയാനാവില്ല, സ്വകാര്യ സ്ഥലത്തെ മദ്യപാനം കുറ്റകരമല്ല: കോടതി

ഗന്ധമുണ്ടായതുകൊണ്ട് മദ്യപിച്ചിട്ടുണ്ടെന്ന് പറയാനാവില്ല, സ്വകാര്യ സ്ഥലത്തെ മദ്യപാനം കുറ്റകരമല്ല: കോടതി

spot_img
spot_img

കൊച്ചി: മദ്യത്തിന്റെ ഗന്ധമുണ്ടായതുകൊണ്ട് മാത്രം ഒരാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് പറയാനാവില്ലെന്ന് ഹൈകോടതി. സ്വകാര്യ സ്ഥലത്ത് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാതെ മദ്യപിക്കുന്നത് കുറ്റകരമല്ലെന്നും ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവില്‍ പറയുന്നു. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയെന്നാരോപിച്ച് വില്ലേജ് അസിസ്റ്റന്റിനെതിരെ കാസര്‍കോട് ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസും കോടതി റദ്ദാക്കി.

2013 ഫെബ്രുവരി 26ന് മണല്‍വാരല്‍ കേസിലെ ഒരു പ്രതിയെ തിരിച്ചറിയാന്‍ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ തനിക്കെതിരെ മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് കേസെടുക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശിയായ വില്ലേജ് അസിസ്റ്റന്റ് സലീം കുമാറാണ് കോടതിയെ സമീപിച്ചത്.

വൈകുന്നേരം ഏഴിന് പൊലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും പ്രതിയെ തിരിച്ചറിയാനായില്ല. എന്നാല്‍, ഇതിനു പിന്നാലെയാണ് തനിക്കെതിരെ കള്ളക്കേസെടുത്തത്.

ഹരജിക്കാരന്‍ സ്വയം നിയന്ത്രിക്കാനാകാത്ത വിധം മദ്യലഹരിയിലായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. അതേസമയം, മെഡിക്കല്‍ പരിശോധനക്ക് ഇയാളെ കൊണ്ടുപോയതായി രേഖകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments