Tuesday, December 24, 2024

HomeMain Storyആഗോള സമ്പത്തില്‍ അമേരിക്കയെ പിന്തള്ളി ചൈന മുന്നില്‍

ആഗോള സമ്പത്തില്‍ അമേരിക്കയെ പിന്തള്ളി ചൈന മുന്നില്‍

spot_img
spot_img

ബെയ്ജിംഗ്: ആഗോള സമ്പത്തില്‍ അമേരിക്കയെ പിന്തള്ളി ചൈന മുന്നിലെത്തി. ലോകവരുമാനത്തിന്റെ 60 ശതമാനത്തിലേറെ പ്രതിനിധീകരിക്കുന്ന പത്ത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാണ് മക്കിന്‍സി ആന്‍ഡ് കമ്പനി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

2000ലെ 156 ലക്ഷം കോടി ഡോളറില്‍നിന്ന് ലോകമെമ്പാടുമുള്ള ആസ്തി 2020ല്‍ 514 ലക്ഷം കോടി ഡോളറായാണ് ഉയര്‍ന്നത്. വര്‍ധനവിന്റെ മൂന്നിലൊന്ന് ചൈനയുടെ സംഭാവനയാണ്. 2000ലെ ഏഴ് ലക്ഷം കോടി ഡോളറില്‍നിന്ന് 120 ലക്ഷം കോടിയായാണ് ചൈനയുടെ സമ്പത്ത് വര്‍ധിച്ചത്.

യുഎസിന്റെ ആസ്തി ഈ കാലയളവില്‍ ഇരട്ടിയലധികംവര്‍ധിച്ച് 90 ലക്ഷം കോടി ഡോളറായി. ഇരുരാജ്യങ്ങളിലിലും സമ്പത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും സമ്പന്നരായ 10ശതമാനം കുടുംബങ്ങളുടെ കൈവശമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മക്കിന്‍സിയുടെ കണക്കനുസരിച്ച് ആഗോള ആസ്തിയുടെ 68ശതമാനവും റിയല്‍ എസ്റ്റേറ്റിലാണ്. അടിസ്ഥാന സൗകര്യങ്ങള്‍, യന്ത്രസാമഗ്രികള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയിലും ബൗദ്ധിക സ്വത്തവകാശം, പേറ്റന്റ് എന്നിവയിലും സമ്പത്ത് സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നുണ്ട്. ബാധ്യതകളുമായി തട്ടിക്കിഴിക്കേണ്ടതിനാല്‍ ആഗോള സമ്പത്ത് കണക്കുകൂട്ടുന്നതിന് സാമ്പത്തിക ആസ്തികള്‍ പരിഗണിച്ചിട്ടില്ല.

രണ്ടുപതിറ്റാണ്ടായി അറ്റാദായത്തിലുണ്ടായ വര്‍ധന ആഗോള മൊത്തം ആഭ്യന്തര ഉത്പാദനത്തെ മറികടന്നു. പലിശനിരക്കിലെ കുറവുമൂലം വസ്തുവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയതാണ് അതിന് സഹായിച്ചത്. വസ്തുവിലയിലെ കുതിപ്പുമൂലം പലര്‍ക്കും വീട് സ്വന്തമാക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. അത് പലരെയും സാമ്പത്തിക പ്രതിസന്ധിയിലാക്കുകയുംചെയ്തു. എവര്‍ഗ്രാന്‍ഡെയെപോലുള്ള വന്‍കിട റിയല്‍എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ കടവുമായി ബന്ധപ്പെട്ട് ചൈനയും സമാനമായ പ്രശ്നങ്ങള്‍ നേരിട്ടേക്കാമെന്നും മക്കിന്‍സി പറയുന്നു.

രണ്ട് പതിറ്റാണ്ടിനിടെ ആഗോള സമ്പത്ത് മൂന്നിരട്ടിയായി വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments