ഹൂസ്റ്റണ്‍: പ്രമുഖ അമേരിക്കന്‍ മലയാളി മാധ്യമ പ്രവര്‍ത്തകനും കഥാകരനുമായ അനില്‍ ആറന്‍മുള ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുരസ്‌കാര നിറവില്‍. ഐ.പി.സി.എന്‍.എ അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന മീഡിയ എക്‌സലന്‍സ് അവാര്‍ഡ് ഗണത്തില്‍ വാര്‍ത്താ രചനകളുടെ വിഭാഗത്തില്‍ പ്രത്യേക പുരസ്‌കാരത്തിനാണ് അദ്ദേഹം അര്‍ഹനായത്.
ഐ.പി.സി.എന്‍.എ ഒന്‍പതാം അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ വച്ച് അനില്‍ ആറന്‍മുളയ്ക്ക് അങ്കമാലി എം.എല്‍.എ റോജി എം ജോണ്‍ അവാര്‍ഡ് സമ്മാനിച്ചു.
മികച്ച സംഘാടകന്‍ കൂടിയായ അനില്‍ ആറന്‍മുള കഴിഞ്ഞ 34 വര്‍ഷമായി കുടുംബസമേതം ഹ്യൂസ്റ്റനില്‍ താമസിക്കുന്നു. ന്നു. 1983ല്‍ ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ അനൗണ്‍സറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അനില്‍ ‘ബലിക്കാക്കകള്‍’ എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രണ്ടു മാസങ്ങള്‍ക്കുമുമ്പ് യു.എസ് പോസ്റ്റല്‍ സര്‍വീസില്‍നിന്നും വിരമിച്ച അനില്‍ ആറന്‍മുള മാധ്യമ പ്രവര്‍ത്തനം തന്റെ നിയോഗമായാണ് കരുതുന്നത്. തല്‍സമയ റിപ്പോര്‍ട്ടിങ്ങിലൂടെ ശ്രദ്ധേയനാണ്. 1992 മുതല്‍ ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘മലയാളംപത്ര’ത്തിന്റെ ടെക്‌സാസ് കറസ്‌പോണ്ടന്റ് ആയിരുന്നു.
അമേരിക്കയിലെ എല്ലാ മലയാള മാധ്യമങ്ങള്‍ക്കു വേണ്ടിയും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ള അനില്‍ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സുപരിചിതനാണ്.
ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍, കേരളാ റൈറ്റേഴ്‌സ് ഫോറം, കേരളാ ഹിന്ദു സൊസൈറ്റി എന്നീ സംഘടനകളുടെ പ്രസിഡന്റ് ആയും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹുസ്റ്റണ്‍ന്റെ ട്രസ്റ്റീ മെമ്പര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ നേര്‍ക്കാഴ്ച്ച ന്യൂസ് വീക്കിലിയുടെ അസോസിയേറ്റ് എഡിറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു.