വാഷിങ്ടണ്‍: ഇന്ത്യക്ക് റഷ്യ എസ്-400 ട്രയംഫ് ഭൂതല-വ്യോമ മിസൈല്‍ സംവിധാനം കൈമാറുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. എന്നാല്‍, ഈ ഇടപാടിനോട് എന്തു നിലപാടെടുക്കണം എന്ന കാര്യത്തില്‍ യു.എസ് കൃത്യമായ തീരുമാനമെടുത്തിട്ടില്ലെന്നും മുതിര്‍ന്ന യു.എസ് പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു.
റഷ്യയുടെ ഏറ്റവും നൂതനമായ ദീര്‍ഘദൂര ഭൂതല-വ്യോമ മിസൈല്‍ പ്രതിരോധ സംവിധാനമാണ് എസ്-400. മിസൈല്‍ സംവിധാനം ഇന്ത്യക്ക് കൈമാറുന്നത് തീരുമാനിച്ച പ്രകാരം നടക്കുമെന്ന് റഷ്യയുടെ ‘ഫെഡറല്‍ സര്‍വിസ് ഫോര്‍ മിലിട്ടറി-ടെക്‌നിക്കല്‍ കോഓപറേഷന്‍’ ഡയറക്ടര്‍ ദിമിത്രി ഷുഗായേവ് കഴിഞ്ഞ ആഴ്ച വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രതികരണം വന്നിട്ടില്ല.
2018 ഒക്‌ടോബറിലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് അഞ്ച് യൂനിറ്റ് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ 500 കോടി യു.എസ് ഡോളറി!!െന്റ കരാര്‍ ഒപ്പിട്ടത്. ഇതിനെതിരെ അന്ന് ട്രംപ് ഭരണകൂടം ഉപരോധ ഭീഷണി ഉയര്‍ത്തിയിരുന്നു. ഈ ഇടപാടില്‍ ബൈഡന്‍ ഭരണകൂടത്തി!!െന്റ നിലപാടെന്താകും എന്നത് വ്യക്തമല്ല. ദീര്‍ഘനാളായി ഇന്ത്യക്ക് റഷ്യയുമായി പ്രതിരോധ ഇടപാടുണ്ട്.
റഷ്യയുമായി പ്രതിരോധ ഇന്റലിജന്‍സ് ഇടപാടുകള്‍ നടത്തുന്ന ഏത് രാജ്യത്തിനെതിരെയും ഉപരോധമേര്‍പ്പെടുത്താന്‍ സാധിക്കുന്ന നിയമം (കാട്‌സ) 2017മുതല്‍ അമേരിക്കയില്‍ നിലവിലുണ്ട്. എസ്-400 മിസൈല്‍ സംവിധാനം വാങ്ങിയതി!!െന്റ പേരില്‍ അമേരിക്ക തുര്‍ക്കിക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതേ നടപടി ഇന്ത്യക്കുമെതിരെ ഉണ്ടാകുമോ എന്നതാണ് ചര്‍ച്ചയാകുന്നത്.