പി.പി.ചെറിയാന്‍
ബാള്‍ട്ടിമോര്‍: ഗര്‍ഭചിദ്രത്തെയും, സ്വവര്‍ഗ്ഗ വിവാഹത്തേയും അനുകൂലിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് കത്തോലിക്കാ സഭയില്‍ വിശുദ്ധ കുര്‍ബ്ബാന നല്‍കേണ്ടതില്ലെന്ന് നവംബര്‍ 17 ബുധനാഴ്ച മേരിലാന്റില്‍ ചേര്‍ന്ന കാത്തലിക്ക് ബിഷപ്പന്‍ കോണ്‍ഫ്രന്‍സ് തീരുമാനിച്ചു.
കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത 222 പേര്‍ ഈ തീരുമാനത്തെ അംഗീകരിച്ചപ്പോള്‍ 8 പേരാണ് എതിര്‍ത്തത്. 3 ബിഷപ്പുമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല.
പ്രത്യേക ഒരു രാഷ്ട്രീയ നേതാവിന്റേയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, ലക്ഷ്യമിട്ടിരിക്കുന്നത് പ്രസിഡന്റ് ബൈഡനെയാണ്.
കോണ്‍ഫ്രന്‍സില്‍ എടുത്ത തീരുമാനം പ്രായോഗികമാക്കണമെങ്കില്‍ വത്തിക്കാന്റെ അനുമതി ആവശ്യമാണ്.
ജീവിതത്തില്‍ തികഞ്ഞ കത്തോലിക്കാ വിശ്വാസിയായി അറിയപ്പെടുന്ന ബൈഡന് 2019 ല്‍ സൗത്ത് കരോളിനായിലുള്ള ചര്‍ച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതില്‍ നിന്നും തടഞ്ഞിരുന്നു.
അമേരിക്കയിലെ രണ്ടാമത്തെ കാത്തലിക്ക് പ്രസിഡന്റായ ബൈഡന്‍ ഒക്ടോബര്‍ മാസം വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോള്‍, ബൈഡന്‍ നല്ലൊരു കത്തോലിക്കാ വിശ്വാസിയാണെന്നും, വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതു തുടരണമെന്നും പോപ്പ് ആവശ്യപ്പെട്ടിരുന്നതായി ബൈഡന്‍ ഒരു പ്രസ്താവനയില്‍ അവകാശപ്പെട്ടിരുന്നു.
ബിഷപ്പു കോണ്‍ഫ്രന്‍സില്‍ മഹാഭൂരിപക്ഷം ബിഷപ്പുമാരും തീരുമാനത്തെ അനുകൂലിച്ചുവെങ്കിലും വാഷിംഗ്ടണ്‍ ഡി.സി. കര്‍ദ്ദിനാള്‍ വില്‍ട്ടണ്‍ ഗ്രിഗോറി ബൈഡന്‍ വിശുദ്ധ കുര്‍ബ്ബാന നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
ഗര്‍ഭചിദ്രം എന്നതു സ്ത്രീകള്‍ക്കു ഭരണഘടന നല്‍കിയിട്ടുള്ള സ്വാതന്ത്ര്യമാണെന്നും അതു സംരക്ഷിക്കേണ്ടതു ഒരു ഭരണാധികാരി എന്ന നിലയില്‍ എന്റെ കര്‍ത്തവ്യമാണെന്നാണ് ബൈഡന്‍ തന്റെ തീരുമാനത്തിന് നല്‍കുന്ന വിശദീകരണം.