ന്യൂയോര്‍ക്ക്:: ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 5,97,138 പേര്‍ക്കാണ് ബുധനാഴ്ച ലോകത്ത് രോഗം സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ പത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
പ്രതിദിന മരണവും ഉയരുന്നുണ്ട്. 8440 പേരാണ് ബുധനാഴ്ച രോഗബാധിതരായി മരിച്ചത്. ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം യു.എസില്‍ പ്രതിദിന രോഗികളുടെ എണ്ണം ബുധനാഴ്ച ഒരുലക്ഷം കടന്നു.
ലോകത്ത് ഇതുവരെ 25.59 കോടി പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 51.42 ലക്ഷം പേരാണ് രോഗബാധിതരായി മരിച്ചത്. യൂറോപ്പില്‍ രോഗബാധിതരുടെ എണ്ണം ആശങ്കയുണര്‍ത്തുന്ന രീതിയില്‍ വര്‍ധിക്കുന്നുണ്ട്. റഷ്യ, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ രാജ്യങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍.
ഇതുവരെ 759 കോടി ഡോസ് കോവിഡ് വാക്‌സിനാണ് ലോകവ്യാപകമായി വിതരണം ചെയ്തത്. ലോകജനസംഖ്യയുടെ 52.4 ശതമാനത്തിന് വാക്‌സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചു. 2.9 കോടി ഡോസ് വാക്‌സിനാണ് പ്രതിദിനം നല്‍കുന്നത്. ദരിദ്രരാജ്യങ്ങളില്‍ 4.7 ശതമാനം പേര്‍ക്കു മാത്രമാണ് വാക്‌സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചിട്ടുള്ളത്.