Tuesday, December 24, 2024

HomeMain Storyമെസ്‌കിറ്റില്‍ അമേരിക്കന്‍ മലയാളിയെ വെടിവെച്ച് കൊലപ്പെടുത്തിയ 15കാരന്‍ അറസ്റ്റില്‍

മെസ്‌കിറ്റില്‍ അമേരിക്കന്‍ മലയാളിയെ വെടിവെച്ച് കൊലപ്പെടുത്തിയ 15കാരന്‍ അറസ്റ്റില്‍

spot_img
spot_img

ഡാലസ്: മെസ്‌കിറ്റില്‍ മലയാളി വെടിയേറ്റ് മരിച്ച സംഭവത്തില്‍ 15കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാലസ് കൗണ്ടിയില്‍ മെസ്‌കിറ്റ് സിറ്റിയിലെ ഗലോവയിലെ ബ്യൂടി സപ്ലൈ സ്‌റ്റോര്‍ ഉടമ, പത്തനംതിട്ട കോഴഞ്ചേരി ചെറുകോല്‍ സ്വദേശി ചരുവില്‍ സാജന്‍ മാത്യുസ് (സജി 56) ആണ് വ്യാഴാഴ്ച വെടിയേറ്റ് മരിച്ചത്. മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണമെന്നാണ് റിപോര്‍ട്.

സാജനും ഭാര്യയും

നോര്‍ത് ഗാലോവേ അവന്യൂവിലെ കടയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ 15കാരന്‍ പണം ആവശ്യപ്പെട്ടതിന് പിന്നാലെ സാജന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പോലാസ് വ്യക്തമാക്കുന്നത്. വെടിയേറ്റ സാജനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്കെതിരെ ടെക്‌സസ് പൊലീസ് കൊലക്കുറ്റം ചുമത്തി.

അതേസമയം സാജന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് ഉറ്റവരും ഉടയവും. സൗഹൃദത്തിനെന്നും വിലകല്‍പ്പിച്ചിരുന്ന സാജന്‍ മാത്യു കൂട്ടുകാര്‍ക്ക് പ്രിയപ്പെട്ട സജിയായിരുന്നു. സ്‌നേഹബന്ധത്തില്‍ നിന്നാണ് പുത്തന്‍ സംരംഭം തുടങ്ങുന്നുതും. സുഹൃത്തുക്കളുമായി ചേര്‍ന്ന് ഡാളസ് കൗണ്ടിയിലെ മെസ്‌കിറ്റ് സിറ്റിയില്‍ പുതിയ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ആരംഭിച്ചത് അടുത്തിടെയാണ്.

രണ്ടു മാസം മുമ്പുവരെ എല്ലാദിവസവും ബ്യൂട്ടി സപ്ലൈ സ്റ്റോറിലെത്തിയിരുന്ന സാജന്‍, മൂത്തമകളുടെ വിവാഹശേഷം ആഴ്ചയില്‍ രണ്ടുദിവസം മാത്രമായിരുന്നു കടയിലെത്തിയിരുന്നത്. അങ്ങനെയെത്തിയ ഒരു ബുധനാഴ്ചയാണ് അക്രമിയുടെ വെടിയേറ്റ് ടെക്‌സസില്‍ വച്ച് കൊല്ലപ്പെടുന്നത്. കോഴഞ്ചേരി സെയ്ന്റ് തോമസ് കോളേജിലെ വിദ്യാഭ്യാസത്തിനുശേഷമാണ് സാജന്‍ വിദേശത്തേക്കുപോയത്.

പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുമ്പാണ് സാജന്‍ അവസാനമായി കോഴഞ്ചേരിയിലെത്തിയത്. നാട്ടിലെത്തിയാല്‍ പഴയ സ്‌നേഹബന്ധങ്ങള്‍ പുതുക്കാനും ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനും സമയം കണ്ടെത്തിയിരുന്നതായും ഡിസംബറില്‍ നാട്ടിലെത്താനുള്ള ഒരുക്കത്തിനിടെയാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചതെന്നും സഹോദരന്‍ ജോണ്‍ മാത്യു പറഞ്ഞു.

സഹോദരനും അടുത്ത ബന്ധുക്കളുമാണ് നാട്ടില്‍ സ്ഥിരം താമസം. ഡാളസ് സെഹിയോന്‍ മാര്‍ത്തോമ പള്ളി അംഗമായ സാജന്‍ മലയാളി സമാജത്തിലെ സജീവ സാന്നിധ്യമായിരുന്നു. ഡാളസിലെ മലയാളിസമൂഹത്തിന് അപ്രതീക്ഷിതമായിരുന്നു സാജന്റെ വേര്‍പാട്, കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരാന്‍ ഒട്ടേറെപ്പേരാണ് വീട്ടിലേക്കെത്തുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments