പി.പി.ചെറിയാന്‍
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ 2022 ലേക്കുള്ള ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെടുന്നതിനു ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറ സാന്നിധ്യമായ അനില്‍ ആറന്‍മുളയും പരിചയ സമ്പന്നരും പ്രവര്‍ത്തന മികവുകാട്ടിയിട്ടുള്ളവരും ഉള്‍പ്പെടെ പതിനാറുപേര്‍ അടങ്ങുന്ന സംഘത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് ഉജ്വല തുടക്കം.
സ്റ്റാഫോര്‍ഡിലെ ദേശി റെസ്റ്റോറന്റില്‍ കൂടിയ കിക്ക് ഓഫ് മീറ്റിംഗില്‍ മാഗിന്റെ 6 മുന്‍ പ്രസിഡന്റുമാര്‍, ഇപ്പോഴത്തെ പ്രസിഡന്റ്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ട്രെഷറര്‍ തുടങ്ങി നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു.
കഴിഞ്ഞ 31 വര്‍ഷമായി മാഗില്‍ പ്രവര്‍ത്തിക്കുന്ന അനില്‍ ആറന്മുള എന്തുകൊണ്ടും ഈ സ്ഥാനത്തേക്ക് സര്‍വഥാ യോഗ്യന്‍ ആണെന്നും മാഗിനെ ശരിയായ ദിശയില്‍ നയിക്കാന്‍ അനിലിനും സഹ സ്ഥാനാര്‍ഥികള്‍ക്കും കഴിയും എന്നും ആദ്യമായി സംസാരിച്ച മുന്‍ പ്രസിഡന്റൂം ട്രസ്റ്റീ ചെയര്‍മാനുമായ ജോഷ്വാ ജോര്‍ജ് പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച മുന്‍ പ്രസിഡന്റുമാരായ മാത്യു മത്തായി, എബ്രഹാം ഈപ്പന്‍, മാര്‍ട്ടിന്‍ ജോണ്‍, മൈസൂര്‍ തമ്പി, ജോണ്‍ കുന്നക്കാട്ട്, വിനോദ് വാസുദേവന്‍ എന്നിവര്‍ മാഗിന്റെ വളര്‍ച്ചയും വികാസവും വിശദീകരിച്ചു,. കൂട്ടായ പ്രവര്‍ത്തനമാണ് മാഗിന്റെ വളര്‍ച്ചക്ക് പ്രധാനം അത് സ്ഥാനാര്‍ഥികള്‍ ഓര്‍ക്കണം അതുപോലെ സമയം കണ്ടെത്താന്‍ കഴിയാത്തവര്‍ സ്ഥാനാര്ഥിത്വത്തിലേക്കു വരരുതെന്നും മുന്‍ പ്രസിഡന്റുമാര്‍ ഓര്‍മിപ്പിച്ചു.
ഇലക്ഷന്‍ കോര്‍ഡിനേറ്റര്‍മാരായി സൈമണ്‍ വാളാച്ചേരില്‍, രഞ്ജിത് പിള്ള എന്നിവരെ തിരഞ്ഞെടുത്തു.
ഫാന്‍സിമോള്‍ പള്ളത്തുമഠം, ക്ളാരമ്മ മാത്യൂസ്, മറിയാമ്മ മണ്ഡവത്തില്‍, സൈമണ്‍ എള്ളങ്കിയില്‍, രാജേഷ് വര്‍ഗീസ്, ജിനു തോമസ്, റെജി കുര്യന്‍, ജോസ് കെ ജോണ്‍ (ബിജു), ആന്‍ഡ്രൂസ് ജേക്കബ്, വിനോദ് ചെറിയാന്‍, ജോര്‍ജ് വര്‍ഗീസ്(ജോമോന്‍), ഉണ്ണി മണപ്പുറത്ത്, ഷിജു വര്‍ഗീസ്, സൂര്യജിത് സുഭാഷിതന്‍ (യുത്ത്) എന്നിവരാണ് പാനലിലെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനാര്‍ഥികള്‍. ജെയിംസ് ജോസഫ് വിനോദ് വാസുദേവന്‍ എന്നിവര്‍ ട്രസ്റ്റീ ബോര്‍ഡിലേക്കും ഈ പാനലില്‍ മത്സരിക്കും.
മാഗ് സെക്രട്ടറി ജോജി ജോസഫ് ഈവര്‍ഷം നടത്തിയ 28 ല്‍ അധികം അഭിമാനകരമായ പരിപാടികളെ കുറിച്ച് സംസാരിച്ചു. ബോര്‍ഡ് അംഗങ്ങള്‍ ഒന്നിച്ചുനിന്നു പ്രവര്‍ത്തിച്ചു വിജയം നേടേണ്ടതാണ് എന്ന് ട്രെഷറര്‍ മാത്യു കൂട്ടാലില്‍ തന്റെ അനുഭവം വിവരിച്ചുകൊണ്ട് പറഞ്ഞു. കൂടാതെ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ റജി കോട്ടയം, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ റെനി കവലയില്‍, നേര്‍കാഴ്ച ന്യൂസ് വീക്കിലി ചീഫ് എഡിറ്ററും ഫോമാ നേതാവുമായ സൈമണ്‍ വാളച്ചേരില്‍, ഫൊക്കാന ആര്‍വി പി രഞ്ജിത്ത് പിള്ള എന്നിവര്‍ വിജയാശംസകള്‍ നേര്‍ന്നു സംസാരിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം ജയിച്ചവരെന്നോ തോറ്റവരെന്നോ വ്യത്യാസമില്ലാതെ തെന്റെയും സഹപ്രവര്‍ത്തകരുടെയും കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തി കേരളാ ഹൌസിന്റെ വികസന പ്രവര്‍ത്തനങ്ങളും കഴിയുന്നത്ര ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുക എന്ന തികച്ചും പോസിറ്റീവ് ആയ സമീപനമാണ് തന്റെ ലക്ഷ്യമെന്ന് അനില്‍ ആറന്മുള പറഞ്ഞു. സ്ഥാനാര്‍ഥികളായ ക്ളാരമ്മ മാത്യൂസ്, രാജേഷ് വര്‍ഗീസ്, ജോസ് കെ ജോണ്‍, ആന്‍ഡ്രൂസ് ജേക്കബ് എന്നിവര്‍ നന്ദി പറഞ്ഞു.