Tuesday, December 24, 2024

HomeMain Storyമറഡോണ പതിനാറാം വയസില്‍ പീഡിപ്പിച്ചതായി ക്യൂബന്‍ വനിത

മറഡോണ പതിനാറാം വയസില്‍ പീഡിപ്പിച്ചതായി ക്യൂബന്‍ വനിത

spot_img
spot_img

ഹവാന: പതിനാറാം വയസില്‍ തന്നെ മറഡോണ പീഡിപ്പിച്ചതായി ക്യൂബന്‍ വനിതയുടെ വെളിപ്പെടുത്തല്‍.
മേവിസ് അല്‍വാരസ് ആണ് ആരോപണം ഉന്നയിച്ചത്.. തന്റെ കുട്ടിക്കാലം മറഡോണ അപഹരിച്ചെന്നും അല്‍വാരസ് ആരോപിച്ചു. ഒരു കേസുമായി ബന്ധപ്പെട്ട് അര്‍ജന്റീനയിലെ കോടതിയില്‍ മൊഴി നല്‍കാനെത്തിയപ്പോഴാണ് താരത്തിനെതിരെ അല്‍വാരസ് ലൈംഗിക പീഡനം ആരോപിച്ചത്. മറഡോണ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് യുവതിയുടെ ആരോപണം.

തന്റെ ഇംഗിതത്തിന് വിരുദ്ധമായി ആഴ്ചകളോളം ബ്യൂണസ് ഐറിസിലെ ഹോട്ടലില്‍ മറഡോണ തടഞ്ഞുവച്ചുവെന്നും യുവതി ആരോപിച്ചു. മറഡോണയെ ഇതിഹാസമായി വാഴ്ത്തുന്ന നാട്ടിലേക്കുള്ള വരവ് വല്ലാതെ ബുദ്ധിമുട്ടിച്ചതായും അല്‍വാരസ് വെളിപ്പെടുത്തി. ക്യൂബന്‍ പ്രസിഡന്റായിരുന്ന ഫിദല്‍ കാസ്‌ട്രോയും മറഡോണയും തമ്മിലുള്ള അടുപ്പം നിമിത്തം മറഡോണയുമായുള്ള ബന്ധം തുടരേണ്ടി വന്നു. അഞ്ച് വര്‍ഷത്തോളം കാലം മറഡോണയുമായി ബന്ധം തുടര്‍ന്നുവെന്നാണ് യുവതി വ്യക്തമാക്കുന്നത്.

ലഹരിവിമുക്ത ചികിത്സയ്ക്കായി ക്യൂബയില്‍ എത്തിയ കാലത്താണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്നും യുവതി വെളിപ്പെടുത്തി. അവിടെ ചികിത്സയില്‍ കഴിയുന്ന ക്ലിനിക്കില്‍ വച്ചാണ് മറഡോണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ യുവതി വെളിപ്പെടുത്തി. ഈ സമയത്ത് തൊട്ടടുത്ത മുറിയില്‍ തന്റെ അമ്മയും ഉണ്ടായിരുന്നു.

‘അദ്ദേഹം എന്റെ വായ പൊത്തിപ്പിടിച്ചു. തുടര്‍ന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കി. അതേക്കുറിച്ച് കൂടുതല്‍ ഓര്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഒരു പെണ്‍കുട്ടിയെന്ന നിലയില്‍നിന്ന് ഞാന്‍ അതോടെ മാറിപ്പോയി. എന്റെ എല്ലാ നിഷ്‌കളങ്കതയും കവര്‍ന്നെടുക്കപ്പെട്ടു. എല്ലാം അതി ക്രൂരമായിരുന്നു’ അല്‍വാരസ് പറഞ്ഞു.

2001ല്‍ മറഡോണയ്‌ക്കൊപ്പം യുവതി അര്‍ജന്റീനയിലേക്കു പോയിരുന്നു. അന്ന് താരത്തിന് 40 വയസ്സും യുവതിക്ക് 16 വയസ്സുമായിരുന്നു പ്രായം. അവിടെ ഹോട്ടലില്‍ ആഴ്ചകളോളം തടഞ്ഞുവച്ചുവെന്നും ആരോപണമുണ്ട്.

മറഡോണയും ക്യൂബയുടെ മുന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോയും തമ്മിലുള്ള ബന്ധം നിമിത്തമാണ് ഇത്ര പ്രായവ്യത്യാസമുണ്ടായിട്ടും മറഡോണയുമായുള്ള ബന്ധത്തിന് തന്റെ കുടുംബം അനുമതി നല്‍കിയതെന്നും അല്‍വാരസ് പറഞ്ഞു. ക്യൂബന്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ ഈ ബന്ധത്തിന് വീട്ടുകാര്‍ സമ്മതിക്കുമായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments