Sunday, December 22, 2024

HomeNewsKeralaപിണറായിക്ക് ലഭിച്ച നീതി കരുണാകരന് ലഭിച്ചില്ല; സര്‍വീസ് സ്റ്റോറിയില്‍ വെളിപ്പെടുത്തല്‍

പിണറായിക്ക് ലഭിച്ച നീതി കരുണാകരന് ലഭിച്ചില്ല; സര്‍വീസ് സ്റ്റോറിയില്‍ വെളിപ്പെടുത്തല്‍

spot_img
spot_img

തിരുവനന്തപുരം: ലാവ്ലിന്‍ കേസില്‍ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനു ലഭിച്ച നീതി പോലും കരുണാകരനു ലഭിച്ചില്ലെന്നു കരുണാകരനൊപ്പം 36 വര്‍ഷം പ്രവര്‍ത്തിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.എസ്.പ്രേമചന്ദ്രക്കുറുപ്പിന്റെ വെളിപ്പെടുത്തല്‍.

മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനു രാജന്‍ കേസിലും പാമൊലിന്‍ കേസിലും ഐഎസ്ആര്‍ഒ കേസിലും പങ്കുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥരും പ്രതിപക്ഷവും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില നേതാക്കളും ചേര്‍ന്ന് അദ്ദേഹത്തെ നിയമക്കുരുക്കിലാക്കുകയായിരുന്നു എന്നും കരുണാകരനൊപ്പം 36 വര്‍ഷം പ്രവര്‍ത്തിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.എസ്.പ്രേമചന്ദ്രക്കുറുപ്പിന്റെ വെളിപ്പെടുത്തല്‍.

ലാവ്ലിന്‍ കേസില്‍ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനു ലഭിച്ച നീതി പോലും കരുണാകരനു ലഭിച്ചില്ലെന്നും ‘ലീഡര്‍ക്കൊപ്പം മൂന്നരപ്പതിറ്റാണ്ട് ‘ എന്നു പേരിട്ട സര്‍വീസ് സ്റ്റോറിയില്‍ പ്രേമചന്ദ്രക്കുറുപ്പ് എഴുതുന്നു.

രാജന്‍ കേസ് വിവാദമായപ്പോഴാണ്, ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന്‍ സംഭവമറിഞ്ഞതെന്നു കുറുപ്പ് പറയുന്നു. സത്യമറിയാന്‍, ഡിഐജിയായിരുന്ന ജയറാം പടിക്കലിനെ കരുണാകരന്‍ വീട്ടിലേക്കു വിളിച്ചുവരുത്തി. കേള്‍ക്കുന്നതില്‍ എന്തെങ്കിലും വാസ്തവമുണ്ടോയെന്നും പറയാന്‍ മടിക്കരുതെന്നും ആവശ്യപ്പെട്ടപ്പോള്‍ രാജനെ ഒരു കാലത്തും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് പടിക്കല്‍ ആണയിട്ടു.

സ്വന്തം കുട്ടികളുടെ കാഴ്ചശക്തി തിരിച്ചുകിട്ടാന്‍ വിദേശ ചികിത്സയ്ക്കു സൗകര്യമൊരുക്കിയ മുഖ്യമന്ത്രിയെ സ്വന്തം അച്ഛനെപ്പോലെയാണു കാണുന്നതെന്നും കള്ളം പറയാനാകില്ലെന്നും കൂടി പടിക്കല്‍ പറഞ്ഞതോടെ കരുണാകരന്‍ പൂര്‍ണമായി വിശ്വസിച്ചു. അദ്ദേഹത്തെ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയെങ്കിലും തന്നോട് പടിക്കല്‍ അസത്യം പറയില്ലെന്നു കരുണാകരന്‍ തറപ്പിച്ചു പറഞ്ഞു. അതു പൂര്‍ണമായും കള്ളമായിരുന്നുവെന്നു കരുണാകരനു ബോധ്യപ്പെട്ടതു പിന്നീടാണ്. പാമൊലിന്‍ ഇറക്കുമതി ആരോപണം വന്നപ്പോഴും കരുണാകരന്‍ ഉദ്യോഗസ്ഥരെ വിശ്വസിച്ചു.

വിവാദമുണ്ടായപ്പോള്‍ ഡല്‍ഹിയിലായിരുന്ന കരുണാകരന്‍ അന്നത്തെ ചീഫ് സെക്രട്ടറി പത്മകുമാറിനെ വിളിച്ച് തിരിമറി നടന്നിട്ടുണ്ടെങ്കില്‍ തുറന്നു പറയാന്‍ ആവശ്യപ്പെട്ടു. പത്മകുമാര്‍ എല്ലാം നിഷേധിച്ചു. പിന്നീട് അതു തെറ്റാണെന്നു ബോധ്യമായി. ഈ കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ കരുണാകരന്റെ ആത്മാവിനെങ്കിലും ശാന്തി ലഭിക്കുമെന്നും കുറുപ്പ് എഴുതുന്നു. ഐഎസ്ആര്‍ഒ ചാരക്കേസ് കരുണാകരനെതിരെ ഉപയോഗിക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ തിരക്കഥ ചമച്ചു.

ഐഎസ്ആര്‍ഒ പോലെ സുരക്ഷയുള്ള സ്ഥലത്തു നിന്നു രേഖകളൊക്കെ ചോരുമോ എന്നു കരുണാകരന്‍ തന്നോടു സംശയം ചോദിച്ചിട്ടുണ്ട്. നമ്പി നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു വര്‍ഷങ്ങള്‍ക്കു ശേഷം നീതി കിട്ടി. അതു കിട്ടാതെ പോയതു കരുണാകരനു മാത്രമാണെന്നും കുറുപ്പ് വിലയിരുത്തുന്നു.

പുസ്തകം നാളെ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ കെ.മുരളീധരന്‍ എംപിക്കു നല്‍കി പ്രകാശനം ചെയ്യും. ലേബര്‍ കമ്മിഷണര്‍, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കലക്ടര്‍ ഉള്‍പ്പെടെ ചുമതലകള്‍ക്കു ശേഷം വിരമിച്ച പ്രേമചന്ദ്രക്കുറുപ്പ് ഇപ്പോള്‍ ഭാരതീയ വിദ്യാഭവന്‍ തിരുവനന്തപുരം കേന്ദ്രയുടെ ചെയര്‍മാനാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments