Tuesday, December 24, 2024

HomeNewsIndiaഇന്ത്യയില്‍ ഏറ്റവും കുറവ് ദരിദ്രര്‍ കേരളത്തില്‍; കൂടുതല്‍ ബിഹാറില്‍

ഇന്ത്യയില്‍ ഏറ്റവും കുറവ് ദരിദ്രര്‍ കേരളത്തില്‍; കൂടുതല്‍ ബിഹാറില്‍

spot_img
spot_img

ന്യൂഡല്‍ഹി: നീതി ആയോഗ് തയ്യാറാക്കിയ ദാരിദ്ര്യ സൂചിക അനുസരിച്ച് ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ബിഹാറിലാണെന്നും സൂചിക വ്യക്തമാക്കുന്നു.

ബിഹാറിലെ പകുതിയിലധികം പേരും ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദാരിദ്ര്യം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ബിഹാറും ജാര്‍ഖണ്ഡും ഉത്തര്‍പ്രദേശും മധ്യപ്രദേശും മുന്നില്‍ നില്‍ക്കുമ്പോള്‍ കേരളം ഗോവ, സിക്കിം, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ദാരിദ്ര്യം കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത്.

നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക (എംപിഐ) റിപ്പോര്‍ട്ട് പ്രകാരം ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവയാണ് ഇന്ത്യയിലെ ഏറ്റവുമധികം ദരിദ്രരുള്ള സംസ്ഥാനങ്ങള്‍. സൂചിക പ്രകാരം, ബിഹാറിലെ ജനസംഖ്യയില്‍ 51.91 ശതമാനം പേരും ദരിദ്രരാണ്. ജാര്‍ഖണ്ഡില്‍ 42.16 ശതമാനവും ഉത്തര്‍പ്രദേശില്‍ 37.79 ശതമാനവും ദരിദ്രരാണ്. മധ്യപ്രദേശ് (36.65%) സൂചികയില്‍ നാലാം സ്ഥാനത്തെത്തിയപ്പോള്‍, മേഘാലയ (32.67%) അഞ്ചാം സ്ഥാനത്താണ്.

കേരളം (0.71%), ഗോവ (3.76%), സിക്കിം (3.82%), തമിഴ്‌നാട് (4.89%), പഞ്ചാബ് (5.59%) എന്നീ സംസ്ഥാനങ്ങളിലാണ് സൂചികയില്‍ ഇന്ത്യയില്‍ ഏറ്റവും കുറവ് ദാരിദ്ര്യം ഉള്ളത്.

കേന്ദ്രഭരണ പ്രദേശങ്ങളില്‍ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി (27.36%), ജമ്മു & കശ്മീര്‍, ലഡാക്ക് (12.58%), ദാമന്‍ & ദിയു (6.82%), ചണ്ഡീഗഡ് (5.97%) എന്നിവയാണ് ഏറ്റവുമധികം ദാരിദ്ര്യമുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍. ജനസംഖ്യയുടെ 1.72 ശതമാനം മാത്രം ദരിദ്രരായി അടയാളപ്പെടുത്തിയ പുതുച്ചേരി, ലക്ഷദ്വീപ് (1.82%), ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍ (4.30%), ഡല്‍ഹി (4.79%) എന്നിവയാണ് പട്ടികയില്‍ ദാരിദ്ര്യം കുറവുള്ള കേന്ദ്ര ഭരണപ്രദേശങ്ങള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments