ഫിലിപ്പ് മാരേട്ട്
ഇത്തിരിനേരത്തേക്കുള്ള ഒരു ചിരിയില്‍ ഒത്തിരി കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ലാ എന്നതാണ് സത്യം. ചിരി എന്നത് മസ്തിഷ്‌കം നിയന്ത്രിക്കുന്ന മനുഷ്യന്റെ പെരുമാറ്റത്തിന്റെ ഭാഗമാണ്. അതുപോലെ ചിരി, സാമൂഹിക ഇടപെടലുകളില്‍ അവരുടെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കാനും, സംഭാഷണങ്ങള്‍ക്ക് വൈകാരിക പശ്ചാത്തലം നല്‍കാനും സഹായിക്കുന്നു.
ചിലപ്പോള്‍ ഒരു ഗ്രൂപ്പിന്റെ ഭാഗമാകുന്നതിനുള്ള ഒരു സിഗ്‌നലായി ചിരി ഉപയോഗിക്കുന്നു. ഇത് മറ്റുള്ളവരുമായുള്ള സ്വീകാര്യതയെയും നല്ല ഇടപെടലിനെയും സൂചിപ്പിക്കുന്നു ചിരി ചിലപ്പോള്‍ ഒരു പകര്‍ച്ചവ്യാധിയായി കാണപ്പെടുന്നു. കാരണം ഒരു വ്യക്തിയുടെ ചിരികൊണ്ടുതന്നെ മറ്റുള്ളവരില്‍ നിന്നും ചിരിയുണ്ടാക്കുവാന്‍ സാധിക്കുന്നു.
ചിരിയുടെ സ്വഭാവത്തെക്കുറിച്ചുള്ള നിരവധി അനുമാനങ്ങളെ പറ്റി ചിന്തിച്ചാല്‍ ഇത് സ്വതസിദ്ധവും അനിയന്ത്രിതവുമാണെന്ന സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായി, നമ്മുക്ക് ചുറ്റുമുള്ള സംസാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചിരി ക്രമാനുഗതമായി ക്രമീകരിച്ചിരിക്കുന്നതും, കൃത്യമായി സ്ഥാപിച്ചിരിക്കുന്നതും, ആണ് എന്ന് മനസിലാക്കാം.
എന്നാല്‍ ഇത് നര്‍മ്മത്തോടുള്ള പ്രതികരണം എന്നതിലുപരി, പലപ്പോഴും അതിലോലമായതും ഗൗരവമുള്ളതുമായ നിമിഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു. ചിരി ഒരു ആന്തരിക അവസ്ഥക്ക് കാരണമായ ഒരു ബാഹ്യ സ്വഭാവം എന്നതിലുപരി, വളരെ ആശയവിനിമയം നടത്താനും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും അതുപോലെ ബന്ധങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്നു.
ചിരിയെ വിശദീകരിക്കുന്ന ഒരു പൊതു സിദ്ധാന്തത്തെ റിലീഫ് സിദ്ധാന്തം എന്ന് വിളിക്കുന്നു. ചിരി എപ്പോഴും ‘മാനസിക ഊര്‍ജ്ജം’ പുറപ്പെടുവിക്കുന്നു. ചിരി ഒരാളുടെ ആരോഗ്യത്തിന് ഗുണകരമാണെന്ന വിശ്വാസങ്ങളുടെ ന്യായീകരണങ്ങളിലൊന്നാണ് ഇത്. എന്നാല്‍ ഡയഫ്രത്തിന്റെയും ശ്വസനവ്യവസ്ഥയുടെ മറ്റ് ഭാഗങ്ങളുടെയും താളാത്മകവും പലപ്പോഴും കേള്‍ക്കാവുന്നതുമായ സങ്കോചങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ശാരീരിക പ്രതികരണമാണ് ചിരി.
അതുപോലെ ചില ബാഹ്യമോ ആന്തരികമോ ആയ ഉത്തേജകങ്ങളോടുള്ള പ്രതികരണമാണിത്. ചിലപ്പോള്‍ ഇക്കിളിപ്പെടുത്തിയും ചിരി കൊണ്ടുവരാം. മിക്ക ആളുകള്‍ക്കും ഇത് അരോചകമാണെന്ന് തോന്നുമെങ്കിലും, ഇക്കിളിപ്പെടുത്തുന്നത് പലപ്പോഴും കനത്ത ചിരിക്ക് കാരണമാകുന്നു, ഇത് ശരീരത്തിന്റെ അനിയന്ത്രിതമായ പ്രതിഫലനമാണെന്ന് കരുതപ്പെടുന്നു.
പ്രകൃതിദത്തമായ ഔഷധമായതിനാല്‍ ചിരി ഒരു ചികിത്സാ ഉപകരണമായി വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്നു. ചിരി എല്ലാവര്‍ക്കും ലഭ്യമാണ്, അത് ഒരു വ്യക്തിയുടെ ശാരീരികവും വൈകാരികവും സാമൂഹികവുമായ ക്ഷേമത്തിന് നേട്ടങ്ങള്‍ നല്‍കുന്നു. ചിരി തെറാപ്പി ഉപയോഗിക്കുന്നതിന്റെ ചില ഗുണങ്ങള്‍, മാനസിക പിരിമുറുക്കം ലഘൂകരിക്കാനും, ശരീരത്തിന് മുഴുവന്‍ വിശ്രമം നല്‍കാനും കഴിയും എന്നതാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും വേദന ഒഴിവാക്കാന്‍ എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുകയും ചെയ്യുന്നു.
കൂടാതെ, രക്തയോട്ടം വര്‍ധിപ്പിക്കുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഹൃദ്രോഗം തടയാന്‍ ചിരി സഹായിക്കുന്നു. അതുപോലെ ഉത്കണ്ഠയോ, ഭയമോ കുറയ്ക്കുക, മൊത്തത്തിലുള്ള മാനസികാവസ്ഥയെ മെച്ചപ്പെടുത്തുക, ഒരാളുടെ ജീവിതത്തില്‍ സന്തോഷം ചേര്‍ക്കുക, എന്നിങ്ങനെ ചില വൈകാരിക നേട്ടങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നു.
ചിരിയുമായി ബന്ധപ്പെട്ട പ്രാഥമിക പഠനത്തില്‍ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക, ടീം വര്‍ക്ക് മെച്ചപ്പെടുത്തുക, സംഘട്ടനങ്ങള്‍ കുറയ്ക്കുക, മറ്റുള്ളവര്‍ക്ക് സ്വയം കൂടുതല്‍ ആകര്‍ഷകമാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക, എന്നിങ്ങനെയുള്ള ചില സാമൂഹിക നേട്ടങ്ങളും ചിരി തെറാപ്പിക്ക് ഉണ്ട്.
അതിനാല്‍, ഒരു വ്യക്തി, ഒരു മാരകമായ രോഗത്തെ നേരിടാന്‍ ശ്രമിക്കുകയാണെങ്കിലും, അല്ലെങ്കില്‍ അവരുടെ സമ്മര്‍ദ്ദമോ ഉത്കണ്ഠയോ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെങ്കിലും, ചിരി തെറാപ്പി അവരുടെ ജീവിതത്തെ ഗണ്യമായി മെച്ചപ്പെടുത്തും എന്നുകൂടി മനസിലാക്കാം. എന്നാല്‍ ചിരി എന്നത് കേള്‍ക്കാവുന്ന ഒരു പ്രകടനമായോ, ആവേശത്തിന്റെ രൂപമായോ, സന്തോഷത്തിന്റെ ഒരു ആന്തരിക വികാരമായിട്ടോ ഇതിനെ കണക്കാക്കാം.
സാധാരണയായി ആളുകള്‍ ഒരു ദിവസം 18 തവണ ചിരിക്കുന്നു. തൊണ്ണൂറ്റിയേഴു ശതമാനം സമയവും നമ്മള്‍ മറ്റുള്ളവരുമായി ചിരിക്കുന്നു. ഇത് ഒറ്റയ്ക്ക് ചിരിക്കുന്നതിനേക്കാള്‍ മുപ്പത് മടങ്ങ് കൂടുതലാണ്, എന്നാല്‍ മറ്റുള്ളവരുമായി ചിരിക്കാനുള്ള സാധ്യതയെ കുറിച്ച് ഒന്നാലോചിച്ചു നോക്കൂ: എപ്പോഴാണ് നിങ്ങള്‍ അവസാനമായി ഒരു തമാശയുള്ള ചിന്തയില്‍ മുഴുകിയതും അത് കേട്ട് ഉറക്കെ ചിരിച്ചതും..?
ഇപ്പോള്‍ കുറച്ചുകൂടി ചിന്തിക്കുക: നിങ്ങള്‍ എപ്പോഴൊക്കെ എത്ര തവണ ചിരിക്കുമ്പോഴും, അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ എന്തെങ്കിലും പറഞ്ഞ് ചിരിക്കുമ്പോഴും, അത് യഥാര്‍ത്ഥത്തില്‍ തമാശയാണോയെന്ന്..? പക്ഷേ ആളുകള്‍ ചിരിക്കുന്നതിന്റെ എണ്‍പത് ശതമാനവും ശരിക്കും തമാശയല്ലെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു.
ചിരിയുടെ പൊതുവായ കാരണങ്ങള്‍ സന്തോഷത്തിന്റെയും നര്‍മ്മത്തിന്റെയും സംവേദനങ്ങളാണ്. എന്നിരുന്നാലും, മറ്റ് ചില സാഹചര്യങ്ങളും ചിരിക്ക് കാരണമായേക്കാം. മനുഷ്യന്റെ ചിരിക്ക് അതിന്റെ ജൈവിക ഉത്ഭവം ഉണ്ടായിരിക്കാമെന്നാണ് അനുമാനം, എന്നാല്‍ ഇതിനു വിപരീതമായി, മനുഷ്യര്‍ക്ക് മാത്രം അനുഭവപ്പെടുന്ന അസ്തിത്വപരമായ ഏകാന്തതയുടെയും, മരണത്തിന്റെയും, വികാരത്തോടുള്ള പ്രതികരണമായിട്ടാണ് ചിരിയെ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ചിരി നിങ്ങളുടെ ഏത് പ്രായത്തിലും എങ്ങനെ തമാശയായിരിക്കണമെന്ന് പഠിക്കുകയും, നര്‍മ്മബോധം മെച്ചപ്പെടുത്തുകയും, ചെയ്യുന്നതുപോലെ നിങ്ങളുടെ മുഴുവന്‍ ജീവിതവും രസകരവും വിനോദപ്രദവും കൂടുതല്‍ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നു.
പാന്‍ഡെമിക്കിനെ നേരിടാന്‍ നാം സ്വയം അടിച്ചേല്‍പ്പിക്കുന്ന ഒറ്റപ്പെടല്‍ സാമൂഹിക ഇടപെടലുകളെ സാരമായി വെട്ടിക്കുറയ്ക്കുന്നു, ഇത് ചിരി കുറയുന്നതിലേക്ക് നയിക്കുന്നു, പ്രതിസന്ധി അവസാനിച്ചതിനുശേഷവും, കൂടുതല്‍ ആളുകള്‍ വീട്ടില്‍ നിന്ന് മാത്രം ജോലിചെയ്യാന്‍ സാധ്യതയുണ്ട്, അതിനര്‍ത്ഥം ചിരിയുടെ പ്രശ്‌നം ഇവിടെ നിലനില്‍ക്കും.
കാരണം സാങ്കേതികവിദ്യ എത്ര മികച്ചതാണെങ്കിലും, സാമൂഹിക സ്വഭാവവും ന്യൂറോകെമിസ്ട്രിയും ആയിരക്കണക്കിന് വികസിക്കുന്നു. അതിനാല്‍ രണ്ട്, ഇരുപത്, അല്ലെങ്കില്‍ ഇരുന്നൂറ് വര്‍ഷങ്ങള്‍ പിന്നിട്ടാല്‍ പോലും സാങ്കേതികവിദ്യയുടെ വേഗത പെട്ടെന്ന് ത്വരിതപ്പെടുത്താന്‍ സാധ്യതയില്ലാത്തതിനാല്‍, ചിരിപ്പിക്കാന്‍ നേതാക്കള്‍ നന്നായി ശ്രമിക്കേണ്ടതുണ്ട്.
സന്തോഷം ഒരു മാനസികാവസ്ഥയാണ് എന്നു നിങ്ങള്‍ക്കറിയാം. ഒരാള്‍ എക്കാലവും സന്തുഷ്ടനാണെന്ന് വിശ്വസിക്കുന്നില്ല. കാരണം ഒരാള്‍ ചില കാര്യങ്ങളില്‍ സന്തുഷ്ടനായിരിക്കും, മറ്റു കാര്യങ്ങളില്‍ സന്തുഷ്ടനായിരിക്കില്ല. യഥാര്‍ത്ഥത്തില്‍ സന്തുഷ്ടനാകാന്‍ നിങ്ങള്‍ക്ക് നര്‍മ്മബോധം ഉണ്ടായിരിക്കണം.
നിങ്ങളുടെ സ്വന്തം നര്‍മ്മബോധത്തില്‍ ഉണ്ടാകുന്ന ആഹ്‌ളാദത്തെ നിങ്ങള്‍ തടയേണ്ടതില്ല. നമുക്ക് നമ്മുടെ വ്യക്തിത്വം അംഗീകരിക്കുകയും അതിനെ ബഹുമാനിക്കാന്‍ നമുക്ക് സ്വയം അനുമതി നല്‍കുകയും ചെയ്യാം. അതുകൊണ്ട് നിങ്ങളുടെ ചിരി അടക്കി നിര്‍ത്തരുത്. ഇത്തരി നേരം ഉറക്കെ ചിരിക്കൂ, നിര്‍ത്താതെ ചിരിക്കു…
എല്ലാവര്‍ക്കും എന്റെ ചിരി ആശംസകള്‍..!