Tuesday, December 24, 2024

HomeMain Storyരാജ്യസഭയിലേക്ക് ജോസ് കെ. മാണി വീണ്ടും എല്‍.ഡി.എഫിന്റെ ഒരു വോട്ട് അസാധു

രാജ്യസഭയിലേക്ക് ജോസ് കെ. മാണി വീണ്ടും എല്‍.ഡി.എഫിന്റെ ഒരു വോട്ട് അസാധു

spot_img
spot_img

തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാര്‍ഥി ശൂരനാട് രാജശേഖരനെ 40നെതിരെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 137 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എല്‍.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായി.

എല്‍.ഡി.എഫില്‍ 99 നിയമസഭാംഗങ്ങള്‍ ഉണ്ടെങ്കിലും ടി.പി. രാമകൃഷ്ണന്‍, പി. മമ്മിക്കുട്ടി എന്നിവര്‍ കോവിഡ് ബാധിതരായതിനാല്‍ 97 പേര്‍ മാത്രമേ വോട്ട് രേഖപ്പെടുത്തിയുള്ളൂ. എന്നാല്‍, ഒരു വോട്ട് അസാധുവായി. യു.ഡി.എഫിന് 41 എം.എല്‍.എമാരുടെ പിന്തുണയുണ്ടെങ്കിലും പി.ടി. തോമസ് ചികിത്സയില്‍ കഴിയുന്നതിനാല്‍ വോട്ട് ചെയ്യാനെത്തിയില്ല. കോവിഡ് ബാധിതനായിരുന്ന മാണി സി. കാപ്പന്‍ പി.പി.ഇ കിറ്റ് ധരിച്ച് വോട്ടുചെയ്യാനെത്തി.

കേരള കോണ്‍?ഗ്രസ് (എം) ചെയര്‍മാനായിരുന്ന ജോസ് കെ. മാണി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കേരള കോണ്‍?ഗ്രസ് (എം) യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ എത്തിയതോടെ ജനുവരി 11നാണ് ജോസ് കെ. മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവച്ചത്. മുന്നണിയിലേക്ക് വരുമ്പോഴുള്ള രാജ്യസഭാ സീറ്റ് ആ പാര്‍ട്ടിക്ക് തന്നെ നല്‍കുന്ന രീതി വച്ചാണ് സീറ്റ് കേരള കോണ്‍?ഗ്രസിന് തന്നെ നല്‍കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments