Tuesday, December 24, 2024

HomeMain Storyഅതിര്‍ത്തി തുറക്കാനുള്ള തീരുമാനം ഓസ്‌ട്രേലിയ നീട്ടി

അതിര്‍ത്തി തുറക്കാനുള്ള തീരുമാനം ഓസ്‌ട്രേലിയ നീട്ടി

spot_img
spot_img

മെല്‍ബണ്‍: ഒമിക്രോണ്‍ ഭീഷണിയില്‍, രാജ്യാന്തര അതിര്‍ത്തികള്‍ തുറക്കാനുള്ള തീരുമാനം മാറ്റിവച്ച് ഓസ്‌ട്രേലിയ. കോവിഡ് മഹാമാരിക്കു ശേഷം തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി അതിര്‍ത്തികള്‍ തുറക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചിരുന്നു.

ഒമിക്രോണ്‍ വകഭേദത്തില്‍ ആശങ്കകള്‍ ഉയര്‍ന്നതോടെ തീരുമാനം നീട്ടിവയ്ക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം നടപ്പാക്കാനാകില്ലെന്നാണു സര്‍ക്കാര്‍ നിലപാട്.

രണ്ടാഴ്ചയെങ്കിലും ഇനിയും വൈകുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ അറിയിച്ചു. കഴിഞ്ഞ 20 മാസമായി ഓസ്‌ട്രേലിയന്‍ പൗരന്മാരല്ലാത്തവരെ രാജ്യത്തേക്കു സ്വീകരിക്കുന്നില്ല. ഇതേ തുടര്‍ന്നു രാജ്യത്ത് തൊഴിലാളി ക്ഷാമവും വിനോദ സഞ്ചാര മേഖലയില്‍ പ്രശ്‌നങ്ങളുമുണ്ട്.

ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ നിര്‍ദേശ പ്രകാരമാണ് അടിയന്തര തീരുമാനമെന്നും ഇതു താല്‍ക്കാലികം മാത്രമാണെന്നും മോറിസന്‍ പ്രതികരിച്ചു. അതിര്‍ത്തികള്‍ തുറക്കാനുള്ള തീരുമാനം ജപ്പാനും ദക്ഷിണ കൊറിയയും നീട്ടിവച്ചിരിക്കുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments