ജനീവ: കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോണ്‍ വകഭേദം ആഗോള ഭീഷണിയാകുമെന്ന് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം ചിലയിടങ്ങളില്‍ ഏറെ പ്രത്യാഘാതമുണ്ടാക്കും. രാജ്യങ്ങള്‍ മുന്‍കരുതലെടുക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.
ഒമിക്രോണ്‍ ബാധിച്ച് മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാക്‌സിന്‍ നല്‍കുന്ന രോഗപ്രതിരോധ ശേഷിയും നേരത്തെ കോവിഡ് വന്നുപോയത് വഴി ലഭിച്ച രോഗപ്രതിരോധ ശേഷിയും ഒമിക്രോണിനെതിരെ എത്രത്തോളം ഫലപ്രദമാണെന്ന് അറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടി.
മുമ്പുണ്ടാകാത്ത തരത്തിലുള്ള ജനിതക വകഭേദമാണ് ഒമിക്രോണില്‍ വൈറസിന്റെ സ്‌പൈക് പ്രോട്ടീനില്‍ സംഭവിച്ചിരിക്കുന്നത്. വൈറസ് വ്യാപിച്ചാല്‍ ആഗോളതലത്തില്‍ വലിയ ഭീഷണിയാകും. മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്കുള്ള വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസ് വകഭേദമായ ഒമിക്രോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യൂറോപ്പില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ വകഭേദം കൂടി റിപ്പോര്‍ട്ട് ചെയ്തത്.
ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളും ആകെ കേസുകളും
ദക്ഷിണാഫ്രിക്ക -77
ബോട്‌സ്വാന -19
നെതര്‍ലന്‍ഡ്‌സ് -13
പോര്‍ച്ചുഗല്‍ -13
യു.കെ -9
ജര്‍മനി -3
ഹോങ്കോങ് -3
ആസ്‌ട്രേലിയ -2
കാനഡ -2
ഡെന്മാര്‍ക് -2
ഓസ്ട്രിയ -1
ബെല്‍ജിയം -1
ചെക് റിപബ്ലിക് -1
ഇസ്രായേല്‍ -1
ഇറ്റലി -1
(നവംബര്‍ 29ന് സി.എന്‍.എന്‍ വെബ്‌സൈറ്റിലെ പട്ടിക പ്രകാരം)