Tuesday, December 24, 2024

HomeMain Storyഒമിക്രോൺ ആശങ്ക;18 കഴിഞ്ഞവർ ബൂസ്റ്റർ ഷോട്ടുകൾ എടുക്കണമെന്ന് സിഡിസി

ഒമിക്രോൺ ആശങ്ക;18 കഴിഞ്ഞവർ ബൂസ്റ്റർ ഷോട്ടുകൾ എടുക്കണമെന്ന് സിഡിസി

spot_img
spot_img

പി.പി. ചെറിയാന്‍

കൊറോണ വൈറസ് വാക്‌സിൻ ബൂസ്റ്ററുകൾ അടിയന്തരമായി സ്വീകരിക്കേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്ന് സിഡിസി തിങ്കളാഴ്ച വ്യക്തമാക്കി. ഒമിക്രോൺ വേരിയന്റിനെതിരെ പോരാടാൻ അധിക ഡോസ് ആവശ്യമാണെന്ന് സിഡിസി ഡയറക്ടർ റോഷെൽ വാലെൻസ്‌കി പ്രസ്താവനയിലൂടെ അറിയിച്ചു.


50 വയസും അതിൽ കൂടുതലുമുള്ളവർക്കും മറ്റുരോഗങ്ങൾ മൂലം കോവിഡ് തീവ്രമായേക്കാവുന്ന 18 വയസും അതിൽ കൂടുതലുമുള്ളവർക്കും മാത്രമേ മുൻപ് ബൂസ്റ്റർ ഡോസിന് അർഹത നല്കിയിരുന്നുള്ളു. എന്നാൽ, ഒമിക്രോണിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നതോടെ , 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്ററുകൾ ലഭിക്കണമെന്ന് സിഡിസി ശുപാർശ ശക്തിപ്പെടുത്തി.


മോഡേണ, ഫൈസർ എന്നീ വാക്സിൻ വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമോ ജോൺസൺ ആൻഡ് ജോൺസൺ കുത്തിവയ്പ്പെടുത്ത് രണ്ട് മാസത്തിന് ശേഷമോ ബൂസ്റ്റർ ഷോട്ടുകൾ സ്വീകരിക്കാമെന്ന് ഏജൻസി പറഞ്ഞു.

പുതിയ വകഭേദത്തിന് ഉയർന്ന വ്യാപനശേഷിയുണ്ടെന്നാണ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രാഥമിക ഡാറ്റ സൂചിപ്പിക്കുന്നത്. ഇതിനെ ചെറുക്കുന്നതിൽ നിലവിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തി എത്രമാത്രമുണ്ടെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തിവരികയാണെന്ന് വാലെൻസ്കി അഭിപ്രായപ്പെട്ടു.

രോഗലക്ഷണം തോന്നിയാൽ പരിശോധനയ്ക്ക് വിധേയരാകണമെന്നും അവർ കൂട്ടിച്ചേർത്തു. മാസ്ക് ഉപയോഗിക്കണമെന്നും സിഡിസി നിർദ്ദേശിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments