ബ്രിഡ്ജ്ടൗണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപരാജ്യമായ ബാര്‍ബഡോസ് 400 വര്‍ഷത്തിന് ശേഷം സ്വാതന്ത്ര്യത്തിലേക്ക് ചുവടുവെച്ചിരിക്കുന്നു. പരമാധികാരി സ്ഥാനത്ത് നിന്ന് എലിസബത്ത് രാജകുമാരിയെ മാറ്റിയിരിക്കുകയാണ് ബാര്‍ബഡോസ്. ചരിത്ര സംഭവമാണ് ഇത്. പുതിയ പ്രസിഡന്റും ഇതിന് പിന്നാലെ ചുമതലയേറ്റു.
ഡേം സാന്ദ്ര മേസണ്‍ ആണ് ബാര്‍ബഡോസിന്റെ ആദ്യ പ്രസിഡന്റ്. നേരത്തെ ബാര്‍ബഡോസിന്റെ എല്ലാ കാര്യങ്ങള്‍ക്കുമുള്ള പരമാവധികാരം ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയായിരുന്നു. ബ്രിട്ടന്റെ കോളനിയായിരുന്നു ബാര്‍ബഡോസ്. ആ ബന്ധം കൂടിയാണ് ബാര്‍ബഡോസ് അവസാനിപ്പിച്ചത്. 400 വര്‍ഷം മുമ്പാണ് ബ്രിട്ടീഷുകാര്‍ ബാര്‍ബഡോസ് തീരത്ത് ആദ്യമായി എത്തിയത്.
തലസ്ഥാന നഗരിയായ ബ്രിഡ്ജ്ടൗണില്‍ വന്‍ ആഘോഷങ്ങളായിരുന്നു. രാത്രിയില്‍ ജനങ്ങളെല്ലാം തെരുവിലിറങ്ങി. ”പുതു റിപബ്ലിക്ക് പിറന്നു…” എന്ന ആര്‍പ്പുവിളികള്‍ കൊണ്ട് നഗരം നിറഞ്ഞു. ബ്രിഡ്ജ്ടൗണില്‍ ചേംബര്‍ലെയിന്‍ ബ്രിഡ്ജില്‍ അരങ്ങേറിയത് ആവേശക്കാഴ്ച്ചകളായിരുന്നു. ദേശീയ ഗാനം ഉയര്‍ന്നപ്പോള്‍ 21 തോക്കുകള്‍ കൊണ്ട് വെടിയുതിര്‍ത്താണ് ദേശ്സ്നേഹം പ്രകടമാക്കിയത്.
ഹീറോസ് സ്‌ക്വയറില്‍ ആഘോഷപ്രകടനങ്ങള്‍ക്കായി വന്‍ ജനക്കൂട്ടമുണ്ടായിരുന്നു. ചാള്‍സ് രാജകുമാരനും ചടങ്ങിനെത്തിയിരുന്നു. അതേസമയം ബാര്‍ബഡോസിന്റെ സ്വതന്ത്ര ദിനത്തോടെ മറ്റ് ബ്രിട്ടീഷ് കോളനികളിലും പ്രതീക്ഷയാണ്. അവിടെയും പരമാധികാരം ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്ന് മാറ്റാന്‍ സമ്മര്‍ദമുണ്ടാവും.
ബാര്‍ബഡോസിലെ ജനങ്ങള്‍ ഈ രാജ്യത്തിന് എല്ലാവിധ ആവേശവും പ്രാധാന്യവും നല്‍കുമെന്ന് പ്രസിഡന്റ് സാന്‍ഡ്ര മേയ്സണ്‍ പറഞ്ഞു. ഞങ്ങള്‍ ബാര്‍ബഡോസിന്റെ ഭാവിയെ രൂപപ്പെടുത്തിയെടുക്കും. ഞങ്ങളാണ് ഈ രാജ്യത്തിന്റെ സൂക്ഷിപ്പുകാരും സംരക്ഷകരുമെന്ന് മേയ്സണ്‍ പറഞ്ഞു. ബാര്‍ബഡോസ് എന്ന് പറയുന്നത് ഇവിടെയുള്ള ജനങ്ങളാണെന്നും അവര്‍ വ്യക്തമാക്കി.
ബ്രിട്ടന്റെ കോളനിവാഴ്ച്ചയെ ഓര്‍മിപ്പിക്കും വിധം എലിസബത്ത് രാജ്ഞി ഇപ്പോഴും പതിനഞ്ചോളം രാജ്യങ്ങളുടെ പരമാധികാരിയാണ്. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ജമൈക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇതില്‍ വരും. കോളനികാലത്തെ ദുര്‍ഭരണത്തിന്റെ ഓര്‍മകള്‍ ഇല്ലാതാക്കാന്‍ ബ്രിട്ടീഷ് രാജ്ഞി ഓരോ രാജ്യങ്ങള്‍ക്കും സ്വതന്ത്ര പരമാധികാരം നല്‍കി തുടങ്ങിയിട്ടുണ്ട്.
ബാര്‍ബഡോസിന്റെ റിപബ്ലിക്ക് പുതിയ തുടക്കം നല്‍കുമെന്ന് ചാള്‍സ് രാജകുമാരന്‍ പറഞ്ഞു. എലിസബത്ത് രാജ്ഞി ചടങ്ങുകള്‍ക്ക് എത്തിയിരുന്നില്ല. പകരം ചാള്‍സിനെയാണ് അയച്ചത്. ബാര്‍ബഡോസിന്റെ ഇരുണ്ടദിനങ്ങളെയും അടിമത്തത്തിന്റെ ക്രൂരതകളും നമ്മുടെ ചരിത്രത്തിന്റെ ഭാഗമായിരിക്കും.
അതിനെയൊക്കെ താണ്ടി വലിയൊരു നേട്ടമാണ് ബാര്‍ബഡോസ് ദ്വീപിലെ ജനത സ്വന്തമാക്കിയിരുന്നതെന്നും എലിസബത്ത് രാജ്ഞി പറഞ്ഞു. ബാര്‍ബേഡിയന്‍ ഡാന്‍സും സംഗീതവും കൊണ്ട് നിറഞ്ഞതായിരുന്നു ചടങ്ങുകള്‍. ബാര്‍ബേഡിയന്‍ ഗായിക റിഹാന്നയെ ദേശീയ ഹീറോയായി പ്രധാനമന്ത്രി മിയാ മോട്ലീ പ്രഖ്യാപിച്ചു. ബാര്‍ബഡോസ് റിപബ്ലിക്ക് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാവാണ് മിയ.
55 വര്‍ഷം മുമ്പാണ് റിപബ്ലിക്കായി ബാര്‍ബഡോസ് പ്രഖ്യാപിക്കുന്നത്. അതിന് ശേഷവും ബ്രിട്ടനുമായുള്ള കോളനി ബന്ധം ബാര്‍ബഡോസിനുണ്ടായിരുന്നു. ആ ബന്ധങ്ങളാണ് അവര്‍ അവസാനിപ്പിച്ചത്. എലിസബത്ത് രാജ്ഞിയുടെ ഭരണത്തെയും ചാള്‍സ് രാജകുമാരന്‍ ഇടപെടുന്നതും അവസാനിപ്പിക്കാന്‍ മറ്റ് കോളനികളും ഇതേ ആവശ്യം ഉയര്‍ത്തുമെന്ന് ഉറപ്പാണ്.
കൊളോണിയല്‍ അധ്യായം അവസാനിപ്പിക്കേണ്ട സമയമായെന്ന് ബാര്‍ബേഡിയന്‍ കവി വിന്‍സ്റ്റന്‍ ഫേരല്‍ പറഞ്ഞു. ചാള്‍സ് രാജകുമാരന്റെ പ്രസംഗത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും അടിമ കച്ചവടത്തെ കുറിച്ചുമാണ് നിറഞ്ഞ് നിന്നത്.
ബ്രിട്ടന്‍ അടിമത്തത്തെ വലിയ പാപമായിട്ടാണ് മുമ്പ് കണ്ടിരുന്നത്. അതേസമയം ബ്രിട്ടന്‍ ബാര്‍ബേഡിയന്‍സിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെടുന്നവരുണ്ട്. അതേസമയം സ്വാതന്ത്ര ദിനത്തെ ആഘോഷിക്കുന്നുണ്ടെങ്കിലും ചാള്‍സ് രാജകുമാരന്റെ സന്ദര്‍ശനത്തെ താന്‍ അംഗീകരിക്കുന്നില്ലെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ഡേവിഡ് ഡെന്നി പറഞ്ഞു.
ബ്രിട്ടനിലെ രാജകുടുംബം അടിമ കച്ചവടത്തില്‍ നിന്ന് ഒരുപാട് നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാര്‍ പുകയില, പരുത്തി, പഞ്ചസാര തുടങ്ങിയവയുടെ കൃഷിക്കായി ബാര്‍ബഡോസില്‍ നിന്നുള്ള അടിമകളെയാണ് ഉപയോഗിച്ചത്. ആറ് ലക്ഷത്തോളം ആഫ്രിക്കക്കാരെയാണ് ഇവിടെ അടിമകളായി എത്തിച്ചത്.
സെയ്ന്റ് വിന്‍സന്റ് ആന്റ് ദ ഗ്രനഡീന്‍സ്, സെയ്ന്റ് ലൂസിയ എന്നിവയാണ് ബാര്‍ബേഡോസിന്റെ ഏറ്റവും അടുത്ത അയല്‍രാജ്യങ്ങള്‍. തെക്ക് ഭാഗത്ത് ട്രിനിഡാഡ് ആന്റ് ടൊബാഗോ, വടക്കേ അമേരിക്കന്‍ വന്‍കര എന്നിവയാണ്. 34 കിലോമീറ്റര്‍ നീളവും 23 കിലോമീറ്റര്‍ വരെ വീതിയുമുള്ള രാജ്യത്തിന് 432 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്.
ആകെ ജനസംഖ്യ 287,025 ആണ്. ബ്രിഡ്ജ്ടൗണ്‍ ആണ് ബാര്‍ബേഡോസിന്റെ തലസ്ഥാനം. വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറന്‍ പ്രദേശത്തും വിന്‍ഡ്വാര്‍ഡ് ദ്വീപുകള്‍ക്കും കരീബിയന്‍ കടലിനും 100 കിലോമീറ്റര്‍ കിഴക്കുമായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്.