Thursday, December 19, 2024

HomeNewsKeralaമാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസിന്റെ നോട്ടീസ്

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസിന്റെ നോട്ടീസ്

spot_img
spot_img

(എബി മക്കപ്പുഴ)

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപി പോലീസിൽ ഹാജരാകണമെന്ന് പോലീസ് നോട്ടീസ് നൽകി. ഈ മാസം 19ന് മുന്‍പ് ഹാജരാകാന്‍ നടക്കാവ് പോലീസ് ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെയും മറ്റ് മാധ്യമപ്രവര്‍ത്തകരുടെയും മൊഴി എടുത്തിരുന്നു. ഇന്നലെയാണ് സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത്. 354 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണ് പോലീസ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് 354 എ.

കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടയിലാണ് വനിതാ മാധ്യമ പ്രവര്‍ത്തകയോട് സുരേഷ്‌ഗോപി മോശമായി പെരുമാറിയത്. രണ്ടു വട്ടം മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവക്കുകയും അവര്‍ അത് തട്ടി മാറ്റുകയുമായിരുന്നു. അതേ സമയം, വാത്സല്യത്തോടെയാണ് മാധ്യമ പ്രവര്‍ത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയില്‍ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ഈ ഒരു കേസിലൂടെ സുരേഷ് ഗോപിയുടെ പ്രതിച്ഛായ പത്തു മടങ്ങായി വര്ധിച്ചതായാണ് ഇലക്ഷൻ നിരീക്ഷകർ വിലയിരുത്തുന്നത്. സുരേഷ് ഗോപിയുടെ വ്യക്തിത്വത്തെ കരിതേച്ചു കാണിക്കാനുള്ള ഒരു താരം താണ കേസ് കെട്ടായിട്ടാണ് പൊതു ജനം കാണുന്നത്.
എങ്കിലും 354 എ ശിക്ഷ വകുപ്പ് എങ്ങനെയാണ് ഈ കേസിൽ പ്രയോഗികമാകുക????? അറിയാൻ കാത്തിരിക്കാം!!!!

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments