തിരുവനന്തപുരം: കാലം ചെയ്ത യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്കാ ബാവയുടെ പൊതുദര്‍ശനം ഇന്ന്. കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ കോതമംഗലം ചെറിയപള്ളിയിലേക്ക് വിലാപയാത്രയായാണ് ഇത്തിച്ച ബാവയുടെ ഭൗതീക ശരീരം എത്തിച്ചത്. ഉച്ചവരെ കോതമംഗലത്ത് പൊതു ദര്‍ശനം. തുടര്‍ന്ന് മൂവാറ്റുപുഴ വഴി വിലാപയാത്രയായി ഭൗതീക ശരീരം പുത്തന്‍കുരിശിലെത്തിക്കും. നവംബര്‍ രണ്ടിന് രാവിലെ എട്ടിന് പാത്രിയാര്‍ക്ക സെന്ററായ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയും. വെള്ളിയാഴ്ച്ച വൈകുന്നേരം നാലു മുതല്‍ ശനിയാഴ്ച വൈകുന്നേരം മൂന്ന് വരെ പുത്തന്‍കുരിശ് പത്രിയാര്‍ക്കീസ് സെന്ററില്‍ പൊതുദര്‍ശനം തുടര്‍ന്ന് കബറടക്ക ശുശ്രൂഷ. ബാവായുെട വേര്‍പാടില്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ അനുശോചിച്ചു. ശ്രേഷ്ഠബാവയുടെ ഓര്‍മ എന്നും നിലനില്ക്കുമെന്നു പാത്രിയാര്‍ക്കീസ് ബാവ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ബാവായുടെ വേര്‍പാടില്‍ അനുസ്മരിച്ച് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.
സഭക്ക് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും മണര്‍കാട് പള്ളി അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.