Thursday, March 13, 2025

HomeNewsKeralaശ്രേഷ്ഠ ഇടയന് ഇന്ന് യാത്രാമൊഴി

ശ്രേഷ്ഠ ഇടയന് ഇന്ന് യാത്രാമൊഴി

spot_img
spot_img

കൊച്ചി : യാക്കോബായാ സഭയുടെ ശ്രേഷ്ഠ ഇടയൻ തോമസ് പ്രഥമൻ കാതോലിക്ക ബാവയ്ക്ക് ഇന്ന്  യാത്രാമൊഴിയേകും.കബറടക്കം ശനിയാഴ്ച്ച വൈകുന്നേരം നാലിസ് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കും. യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്‌റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായ അമേരിക്കൻ ആർച്ച് ബിഷപ് മാർ ദിവന്നാസിയോസ് ജോൺ കവാക്, യുകെ ആർച്ച് ബിഷപ് മാർ നാസിയോസ് തോമ ഡേവിഡ് എന്നിവർ കാർമികത്വം വഹിക്കും.

ബാവായുടെ പ്രവൃത്തി മണ്ഡലമായിരുന്ന കോതമംഗലത്തും ജന്മസ്‌ഥലവും സഭാ ആസ്‌ഥാനവുമായ പുത്തൻകുരിശിലേക്കുള്ള വിലാപയാത്രയിലെയും ജനപങ്കാളിത്തം ബാവായ്ക്കുള്ള സ്നേഹാഞ്ജലിയായി.

കോതമംഗലം മാർ തോമൻ ചെറിയ പള്ളിയിൽ കബറടക്ക ശുശ്രൂഷയുടെ ആദ്യ 2 ക്രമങ്ങൾ പൂർത്തീകരിച്ചിരുന്നു. മൂന്നാമത്തെ ക്രമം വലിയ പള്ളിയിലും നടന്നു. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിച്ച ശേഷം രാത്രി നാലും അഞ്ചും ക്രമങ്ങൾ നടന്നു. ഇന്നു രാവിലെ കുർബാനയ്ക്കു ശേഷം അടുത്ത 3 ക്രമങ്ങൾ നടക്കും. സമാപന ക്രമം വൈകുന്നേരം നാലിന് നടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments