Thursday, November 7, 2024

HomeMain Storyറേഡിയോ ഫർദയുടെ മാധ്യമ പ്രവർത്തകൻ  മാസങ്ങളായി ഇറാൻ്റെ തടവിലെന്ന് അമേരിക്ക 

റേഡിയോ ഫർദയുടെ മാധ്യമ പ്രവർത്തകൻ  മാസങ്ങളായി ഇറാൻ്റെ തടവിലെന്ന് അമേരിക്ക 

spot_img
spot_img

ടെഹ്റാൻ:റേഡിയോ ഫർദയുടെ മാധ്യമ പ്രവർത്തകൻ  മാസങ്ങളായി ഇറാൻ്റെ തടവിലെന്ന് അമേരിക്ക.  റെസ വലിസാ ദെയെയാണ് ജയിലിൽ അടച്ചിരിക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. യു.എസ് ഏജൻസി ഫോർ ഗ്ലോബൽ മീഡിയ മേൽ നോട്ടം വഹിക്കുന്ന റേഡിയോ ഫ്രീ യൂറോപ്പ് റേ ഡിയോ ലിബർട്ടിക്ക് കീഴിലുള്ള റേഡിയോ ഫർദക്ക് വേണ്ടിയാണ് വാലിസാദെ പ്രവർത്തിച്ചിരുന്ന വലിസാദെയുടെ കേസുമായി ബന്ധപ്പെട്ട് സ്വി റ്റ്സർലൻഡിന്റെ സഹായത്തോടെ കൂടുതൽ വി വരങ്ങൾ ശേഖരിച്ചുവരികയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പറഞ്ഞു.

 യു.എസിന്റെയും മറ്റു രാജ്യങ്ങളുടെയും പൗരന്മാരെ ഇറാൻ നിര ന്തരം ജയിലിലടക്കുകയാണെന്നും ഇത് ക്രൂരത യും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധവുമാ ണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആരോ പിച്ചു.

എന്നാൽ, വലിസാദെയെ തടവിലിട്ടിരിക്കുക യാണെന്ന കാര്യം  ഇറാൻ സമ്മതിച്ചിട്ടില്ല. താൻ ഇറാനിൽ തിരിച്ചെത്താൻവേണ്ടി കുടുംബാംഗങ്ങളെ തടവിലിട്ടിരിക്കുകയാണെന്ന് ഫെബ്രുവരിയിൽ സമൂഹമാധ്യമമായ എക്സി ൽ അദ്ദേഹം കുറിച്ചിരുന്നു.

രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലുകൾക്ക് പിന്നാലെ, 13 വർഷങ്ങൾക്കു ശേഷം മാർച്ച് ആറിന് സ്വന്തം രാജ്യത്തേക്ക് തി രിച്ചെത്തിയതായും അദ്ദേഹം ആഗസ്റ്റിൽ വ്യക്ത മാക്കിയിരുന്നു. അതിനുശേഷം വാലിസാദെയെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ടെഹ്റാനിലെ അമേരിക്കൻ എംബസി പിടിച്ചെ ടുത്തതിന്റെയും ബന്ദി പ്രതിസന്ധിയുടെയും 45-ാം വാർഷികം ഞായറാഴ്‌ച ഇറാൻ ആചരിക്കു ന്നതിനിടെയാണ് പുതിയ ആരോപണമുയർന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments