Friday, November 22, 2024

HomeNewsKeralaസര്‍വകക്ഷി യോഗം വിളിച്ച് മുനമ്പം ഭൂമി പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണം: പ്രതിപക്ഷ നേതാവ്

സര്‍വകക്ഷി യോഗം വിളിച്ച് മുനമ്പം ഭൂമി പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണം: പ്രതിപക്ഷ നേതാവ്

spot_img
spot_img

പാലക്കാട്: മുനമ്പം ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നും . ഏറ്റവും വേഗത്തില്‍ പരിഹരിക്കാവുന്ന വിഷയമാണിതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിഷയം ഉണ്ടാക്കിയതു തന്നെ സര്‍ക്കാരാണ്. 95-ല്‍ വഖഫ് ആക്ട് വന്നതു കൊണ്ടാണ് ഈ ഭൂമി പ്രശ്‌നമുണ്ടാതയതെന്ന പ്രചരണമാണ് നടക്കുന്നത്. 2021 വരെ 26 വര്‍ഷം ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. നിലവിലെ വഖഫ് ബോര്‍ഡ് നികുതി സ്വീകരിക്കേണ്ടെന്ന് റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതോടെയാണ് ഈ പ്രശ്‌നമുണ്ടായത്.ജനങ്ങള്‍ താമസിക്കുന്ന ഭൂമി വഖഫ് ഭൂമിയാക്കാന്‍ സാധിക്കില്ല. വഖഫ് ഭൂമിയില്‍ ഒരു കണ്ടീഷനും പാടില്ല. ഫറോഖ് കോളജ് മാനേജ്‌മെന്റിന് പണം നല്‍കിയാണ് ഭൂമി വാങ്ങിയിരിക്കുന്നത്. പണം വാങ്ങി നല്‍കിയ ഭൂമി വഖഫ് ആകില്ല. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച നിസാര്‍ കമ്മിഷനാണ് ഈ ഭൂമി വഖഫ് ആണെന്ന് ആദ്യമായി പറഞ്ഞത്. ആഴത്തില്‍ പഠിച്ചിട്ടില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആഴത്തില്‍ പഠിക്കാതെ എന്ത് റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്? പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ വഖഫ് ബോര്‍ഡ് ഈ ഭൂമിയില്‍ അവകാശം ഉന്നയിക്കില്ലെന്ന നിലപാടെടുത്തു. വീണ്ടും അധികാരത്തില്‍ എത്തിയ എല്‍.ഡി.എഫ് സര്‍ക്കാരാണ് 2021-ല്‍ അനാവശ്യമായി പ്രശ്‌നമുണ്ടാക്കിയത്. വഖഫ് ബോര്‍ഡ് കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ് അടിയന്തിരമായി പിന്‍വലിക്കണം. ഇതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം. ജനങ്ങളെ കുടിയിറക്കരുതെന്നാണ് കേരളത്തിലെ എല്ലാ മുസ്ലീം സംഘടനകളും ആവശ്യപ്പെട്ടിരിക്കുന്നത്. അപ്പോള്‍ എങ്ങനെയാണ് അത് വര്‍ഗീയ പ്രശ്‌നമാകുന്നത്? എന്നാല്‍ സഘ്പരിവാര്‍ ഈ വിഷയത്തെ ഉപയോഗിച്ച് കേരളത്തില്‍ വര്‍ഗീയമായ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഇരകളായി ആരും മാറരുത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കണം. പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകും. വരാനിരിക്കുന്ന തലമുറകള്‍ക്ക് പോലും പ്രശ്‌നങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ നിയമപരമായ അവകാശം സ്ഥാപിച്ചു കൊടുക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അല്ലാതെ നിയമ മന്ത്രി പറഞ്ഞതു പോലെ ഈ വിഷയത്തില്‍ ഒരു സങ്കീര്‍ണതയും ഇല്ല. സര്‍ക്കാരിന് വിഷയം എളുപ്പത്തില്‍ തീര്‍ക്കാം. സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. ആര്‍ക്കും എതിര്‍പ്പ് ഇല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന് എന്താണ് പ്രശ്‌നം? പാണക്കാട് സാദിഖ് അലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും മുന്‍കൈ എടുത്താണ് മുസ്ലീം സംഘടകളുടെ യോഗം വിളിച്ചു ചേര്‍ത്ത് മുനമ്പത്തെ ജനങ്ങളെ കുടിയിറക്കാന്‍ പറ്റില്ലെന്ന ശക്തമായ നിലപാട് സ്വീകരിച്ചത്.കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിയില്‍ കലാപം നടക്കുകയാണ്. കേസില്‍ സര്‍ക്കാരും ഒത്തുകളിച്ചു. 41 കോടി 40 ലക്ഷം രൂപ എവിടെ നിന്നാണ് വന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് സ്വീകരിച്ചതെന്നും മൊഴികളുണ്ട്. വിഷയത്തെ രാഷ്ട്രീയ പ്രചരണത്തിന് പോലും സി.പി.എമ്മും പിണറായി വിജയനും ഉപയോഗിക്കാത്തത് അദ്ഭുതകരമാണ്. രണ്ടു കൂട്ടരും ചേര്‍ന്ന് ഇത് മൂടിവച്ചു. അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളില്‍ സമ്മര്‍ദ്ദം ചെലുത്താതെ സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പുറം ചൊറിഞ്ഞുകൊടുത്തു.കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ കത്ത് നല്‍കിയതല്ലാതെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എന്തു സമ്മര്‍ദ്ദമാണുണ്ടായത്? തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനെങ്കിലും പൊലീസ് കേസെടുത്തോ? സ്വര്‍ണക്കള്ളക്കടത്ത് വന്നപ്പോള്‍ അയച്ചതു പോലൊരു കത്ത് അയയ്ക്കാനെങ്കിലും മുഖ്യമന്ത്രി തയാറായോ? കെ. സുരേന്ദ്രന് എതിരെ ആരോപണം ഉയര്‍ന്നിട്ടും സി.പി.എമ്മും മുഖ്യമന്ത്രിയും മിണ്ടാതിരുന്നു. കെ. സുരേന്ദ്രന് എതിരായ കുഴല്‍പ്പണ കേസും സി.പി.എം നേതാക്കള്‍ക്ക് എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും പരസ്പരം ഒത്തുതീര്‍പ്പാക്കി.കൊടകര കുഴല്‍പ്പണ കേസില്‍ പ്രതിയാകേണ്ട കെ. സുരേന്ദ്രന്‍ പറഞ്ഞത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നാണ്. ഇത് ചയക്കോപ്പയിലെ കൊടുങ്കാറ്റല്ല, ചാക്കിന്‍ കെട്ടിലെ കറന്‍സിയാണ്. ബി.ജെ.പി പ്രസിഡന്റ് നനഞ്ഞ് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് എതിരായ ആരോപണം സി.പി.എമ്മും കൈരളി ടി.വിയും പ്രചരിപ്പിക്കുന്നത്. അതിന് മറുപടി അര്‍ഹിക്കുന്നില്ല.

ചേലക്കരയിലും പാലക്കാടും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മുമാണ് ഏറ്റവും കൂടുതല്‍ പണം ഒഴുക്കുന്നത്. അത്രയും പണം എന്തായാലും യു.ഡി.എഫ് ഒഴുക്കുന്നില്ല.കോണ്‍ഗ്രസില്‍ കുഴപ്പമെന്നു പറഞ്ഞാണ് തിരഞ്ഞെടുപ്പ് തുടങ്ങുന്നത്. ഇപ്പോള്‍ ബി.ജെ.പിയിലും സി.പി.എമ്മിലുമാണ് കുഴപ്പം. ബി.ജെ.പിയില്‍ ശോഭാ സുരേന്ദ്രനും സന്ദീപ് വാര്യരും പ്രശ്‌നമാണ്. ബി.ജെ.പിയില്‍ സീറ്റ് തേടി പോയ സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയതിനെതിരെ കൊഴിഞ്ഞാംമ്പാറയില്‍ പാഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നൂറു പേരാണ് സി.പി.എമ്മിനെ വെല്ലുവിളിച്ചത്.എല്ലാം ശരിയാക്കിയാല്‍ കെ. റെയില്‍ നല്‍കാമെന്നാണ് ഒരു കേന്ദ്രമന്ത്രി പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാലും കെ. റെയില്‍ കേരളത്തില്‍ നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കുന്ന കെ റെയില്‍ നടപ്പാക്കി കേരളത്തെ ശ്രീലങ്കയാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല. അഞ്ച് പൈസ ഖജനാവില്‍ ഇല്ലാത്തവരാണ് രണ്ട് ലക്ഷം കോടിയുടെ പദ്ധതിയുമായി വരുന്നത്.ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് രാഷ്ട്രീയ കാമ്പയിനാണ് നടത്തുന്നത്.

എസ്.എഫ്.ഐക്കാര്‍ കെട്ടിത്തൂക്കിയ സിദ്ധാര്‍ത്ഥും വാളയാറിലെ രണ്ട് സഹോദിമാരെ കെട്ടിത്തൂക്കിയതും നവീന്‍ ബാബുവിന്റെ കൊലപാതകവും ചര്‍ച്ചയാക്കും. ഈ കേസുകളിലൊക്കെ പ്രതികളായ സി.പി.എമ്മുകാരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വളായാറിലെ ഇരട്ടക്കൊലപാതകത്തില്‍ പാലക്കാട്ടെ പ്രമുഖ സി.പി.എം നേതാക്കള്‍ക്കു വരെ പങ്കുണ്ട്. ഈ കൊലപാതകങ്ങളും സാമ്പത്തികമായി കേരളത്തെ തകര്‍ത്തതും സാമൂഹിക ക്ഷേമ പരിപാടികളും വികസന പ്രവര്‍ത്തനങ്ങളും സ്തംഭിച്ചതും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കും. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വെറുപ്പ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും.പൊലീസില്‍ ആര്‍.എസ്.എസ് കടന്നു കയറ്റമുണ്ടെന്ന ആരോപണം ആദ്യം ഉന്നയിച്ചത് സി.പി.ഐ നേതാവ് ആനി രാജയാണ്. അപ്പോഴൊക്കെ സി.പി.എം കണ്ണടച്ചു. ഇപ്പോള്‍ ഐ.എ.എസുകാര്‍ക്ക് ഇടയില്‍ ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. ഇതൊക്കെ കേരളത്തിനു തന്നെ അപമാനമാണ്. എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഞങ്ങള്‍ നോക്കി ഇരിക്കുകയാണ്. സര്‍ക്കാരിന്റെ അനുവാദത്തോടെയാണോ തീവ്രവാദ സ്വഭാവമുള്ള ആളുകള്‍ നുഴഞ്ഞു കയറുന്നത്? സര്‍ക്കാര്‍ കണ്ണടയ്ക്കുന്നതാണ് നുഴഞ്ഞുകയറ്റത്തിന്റെ പ്രധാന കാരണം.മുഴുവന്‍ ചാനലുകളെയും വിളിച്ചു കൂട്ടി ഇവിടെ വന്ന് കൈ തന്നിട്ടു പോ എന്നു പറയുന്നത് ചീപ്പ് കാമ്പയിനാണ്. അത്തരം നാടകമൊന്നും വേണ്ട. ചാനലിന്റെ ഇടയില്‍ നിന്നും ഉറക്കെ വിളിച്ച് കൈ തരാന്‍ പറയുന്നതാണോ രാഷ്ട്രീയ മര്യാദ. ബി.ജെ.പിയില്‍ പോയിട്ടും സീറ്റ് കിട്ടാതെ വന്നവന് സീറ്റ് നല്‍കേണ്ടി വന്ന ഗതികേടിലാണ് സി.പി.എം. സ്ഥാനാര്‍ത്ഥിയെ കുറിച്ച് സി.പി.എമ്മിന് ഇപ്പോള്‍ തന്നെ ബോധ്യം വന്നിട്ടുണ്ടാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments