Thursday, November 7, 2024

HomeMain Storyട്രംപിന് തന്നെ മുന്നേറ്റം; ഇന്‍ഡ്യാനയില്‍ 11, കെന്റക്കിയില്‍ 8

ട്രംപിന് തന്നെ മുന്നേറ്റം; ഇന്‍ഡ്യാനയില്‍ 11, കെന്റക്കിയില്‍ 8

spot_img
spot_img

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയതിനു പിന്നാലെ ആദ്യ ഫലസൂചനകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപാണ് മുന്നില്‍. റെഡ് സ്റ്റേറ്റായ കെന്റക്കി, ഇന്‍ഡ്യാന സംസ്ഥാനങ്ങളിലാണ് ട്രംപ് കരുത്ത് തെളിയിച്ചത്. ഇന്‍ഡ്യാനയില്‍ 11 ഇലക്ടറല്‍ വോട്ടും കെന്റക്കിയില്‍ 8 വോട്ടുമാണ് ട്രംപ് ഇതുവരെ നേടിയത്. വെസ്റ്റ് വിര്‍ജീനിയയിലെ 4 ഇലക്ടറല്‍ വോട്ടും ട്രംപ് നേടി. അതേസമയം, ബ്ലൂ സ്റ്റേറ്റായ വെര്‍മോണ്ടില്‍ കമല ഹാരിസാണ് മുന്നില്‍. 3 ഇലക്ടറല്‍ വോട്ട് ഇവിടെ കമല നേടി.

11 ഇലക്ടറല്‍ കോളേജ് വോട്ടുകളുള്ള ഇന്ത്യാനയില്‍ ഇതുവരെ എണ്ണപ്പെട്ട വോട്ടുകളുടെ 61.9% റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിന് ലഭിച്ചപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹാരിസിന് 36.4% വോട്ടുകള്‍ ലഭിച്ചു. 2020ല്‍ ട്രംപിന് 57% വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് 41% വോട്ടുകളാണ് ലഭിച്ചത്.

എട്ട് ഇലക്ടറല്‍ കോളേജ് വോട്ടുകളുള്ള കെന്റക്കിയില്‍ മുന്‍ പ്രസിഡന്റ് ട്രംപിന് ഇതുവരെ എണ്ണിയ വോട്ടുകളില്‍ 69.7% വോട്ടും, വൈസ് പ്രസിഡന്റ് ഹാരിസിന് 28.7% വോട്ടും ലഭിച്ചു. 2020 ല്‍ സംസ്ഥാനം ട്രംപിന് അനുകൂലമായി വോട്ട് ചെയ്തു, 62.1% വോട്ടുകള്‍ അദ്ദേഹത്തിനും 36.2% ബൈഡനും പോള്‍ ചെയ്തു.

വെര്‍മോണ്ടിലെ മൂന്ന് ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ഹാരിസിന് പോകുമെന്ന് യുഎസ് നെറ്റ്വര്‍ക്കുകള്‍ പറയുന്നു, കമലയ്ക്ക് 59.4% വോട്ടുകളാണ് ഇവിടെ ഇതുവരെ ലഭിച്ചത്. ട്രംപിന് 37.9% ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിച്ച സംസ്ഥാനമാണിത്. അന്ന് ബൈഡന്‍ 66.1% വോട്ടുകള്‍ നേടിയപ്പോള്‍ ട്രംപിന് ലഭിച്ചത് 30.7% മാത്രം.

ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് ഏകദേശം 5.30ഓടെയാണ് യുഎസില്‍ വോട്ടെടുപ്പ് ആരംഭിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments