വാഷിംഗ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ ലോക ഓഹരി വിപണികള്‍ കുതിക്കുകയാണ്. ജപ്പാനിലെയും ഓസ്ട്രേലിയയിലെയും ബെഞ്ച്മാര്‍ക്ക് ഓഹരി സൂചികകള്‍ ബുധനാഴ്ച രാവിലെ നേട്ടമുണ്ടാക്കുന്ന കാഴ്ചയാണ്.
അതേസമയം യുഎസ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാല്‍ മറ്റ് പ്രധാന കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളര്‍ ഉയര്‍ന്ന നിരക്കിലാണുള്ളത്.
തിരഞ്ഞെടുപ്പ് ഫലം ആഗോള സമ്പദ്വ്യവസ്ഥയില്‍, പ്രത്യേകിച്ച് ഏഷ്യയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് ഫലത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന സ്വിംഗ് സ്റ്റേറ്റുകളിലെ ഫലം പൂര്‍ത്തിയാക്കി കണക്കു പുറത്തുവിടാന്‍ ദിവസങ്ങള്‍ എടുത്തേക്കുമെന്നതും ശ്രദ്ധേയമാണ്.