Friday, November 8, 2024

HomeArchitectureറിസർവ് നിരക്കിൽ കാൽ ശതമാനം കൂടി കുറവ് വരുത്തി അമേരിക്കൻ കേന്ദ്രബാങ്ക്

റിസർവ് നിരക്കിൽ കാൽ ശതമാനം കൂടി കുറവ് വരുത്തി അമേരിക്കൻ കേന്ദ്രബാങ്ക്

spot_img
spot_img

വാഷിംഗ്ടൺ: റിസർവ് നിരക്കിൽ കാൽ ശതമാനം കൂടി കുറവ് വരുത്തി അമേരിക്കൻ കേന്ദ്രബാങ്ക്.യുഎസ് കേന്ദ്ര ബാങ്കായ ഫെഡാണ് റിസർവ് നിരക്കിൽ കാൽ ശതമാനംകൂടി കുറവ് വരുത്തി. നിരക്കിളവിൽ കുതിച്ച നാസ്‌ദാക്ക് 1.5 ശതമാനംവരെ ഉയർന്നു. അതേസമയം, രാജ്യത്തെ വിപണിക്ക് നേട്ടമാക്കാനുമായില്ല. വിദേശ നിക്ഷേപകരുടെ പിന്മാറ്റം ഇപ്പോഴും തുടരുന്നതാണ് കാരണം.

നിരക്ക് കുറച്ചിട്ടും യുഎസിലെ കടപ്പത്ര ആദായം സ്ഥിരതയോടെ തുടരുകയാണ്. തിരഞ്ഞെടുപ്പ് ഫലം സമീപകാലയളവിൽ നയത്തെ സ്വാധീനിക്കില്ലെന്ന് ഫെഡ് മേധാവി ജെറോം പവൽ പറഞ്ഞതിന് പിന്നാലെയായിരുന്നു ഇത്.

ഉയർന്ന പണപ്പെരുപ്പ സൂചനകളാണ് കടപ്പത്ര വിപണിയിൽനിന്ന് ലഭിക്കുന്നത്. ട്രംപിന്റെ നയങ്ങൾ പണപ്പെരുപ്പം കൂട്ടാനിടയുണ്ടെന്നും മാധർ നിരീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ ആദായത്തെ ബാധിക്കുമെന്നുമാത്രമല്ല, നിരക്ക് കുറയ്ക്കലിൻ്റെ പാതയിൽനിന്ന് ഫെഡ് വ്യതിചലിക്കാനും ഇടയാക്കിയേക്കാം.

ഡിസംബറിൽ കാൽ ശതമാനംകൂടി നിരക്കിൽ ഇളവ് വരുത്തിയേക്കാമെന്നാണ് ബാർക്ലെയ്‌സിൻ്റെ അനുമാനം. അതേസമയം, 2025ൽ കാൽ ശതമാനം വീതമുള്ള രണ്ട് നിരക്ക് കുറയ്ക്കലിന് മാത്രമെ സാധ്യതയുള്ളൂവെന്നും വിലയിരുത്തുന്നു.ഉപഭോഗം, കമ്പനികളുടെ വരുമാനം, വിദേശ നിക്ഷേപകരുടെ നീക്കം എന്നിവയുടെ ചിത്രം വ്യക്തമാകുന്നതോടെ മാത്രമെ രാജ്യത്തെ ഓഹരി വിപണിയിൽ നിലവിലെ സാഹചര്യത്തിൽനിന്ന് മാറ്റമുണ്ടാകുകയുള്ളു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments